HOME
DETAILS
MAL
മണി രാജിവയ്ക്കണം: കുമ്മനം
backup
April 29 2017 | 00:04 AM
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മണിക്കെതിരേ എന്തു നടപടി എടുത്തുവെന്നാണ് പൊലിസിനോട് കോടതി ചോദിച്ചിരിക്കുന്നത്.
മണി സ്ത്രീകളെക്കുറിച്ചല്ല, മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണ്.
രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കുന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയതിലൂടെ മാധ്യമങ്ങളോടുള്ള സര്‍ക്കാര്‍ നയം ഒരുക്കല്‍കൂടി പുറത്തുവന്നിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."