അഴിമതി ഇല്ലാതാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ സര്‍വേയിലെ കണ്ടെത്തലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യം. അത് സാധ്യമാക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വിജിലന്‍സിനെ സ്വതന്ത്രമാക്കിക്കൊണ്ടും ഭരണസുതാര്യത ഉറപ്പാക്കിക്കൊണ്ടും ഈ ദിശയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് വിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ തോത് കണ്ടുപിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. ഓരോ മൂന്നുമാസം കൂടുമ്പോഴും അഴിമതി കണ്ടുപിടിച്ച് കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്സ് പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."