രാത്രിയുടെ മറവില്‍ പുഞ്ചപ്പാടത്തു നിന്നു മണ്ണു കടത്തുന്നെന്ന്
താനൂര്‍: വെള്ളിയാമ്പുറം നന്നമ്പ്രയിലെ പുഞ്ചപ്പാടത്തു നിന്നു അനധികൃതമായി മണ്ണു കയറ്റുന്ന മാഫിയ സംഘം സജീവമാവുന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന പുഞ്ചപ്പാടത്തു നിന്നു രാത്രിയുടെ മറവിലാണു ലോറികളില്‍ മണ്ണു കയറ്റുന്നത്.
ഇത്രയും മണ്ണു ഈസ്റ്റ് കുന്നുംപുറത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കൂട്ടിയിട്ടത് കണ്ടപ്പോഴാണു പാടത്തെ മണ്ണാണെന്നും രാത്രിയിലാണു സംഘം മണ്ണുകടത്തുന്നതെന്നും പ്രദേശത്തുകാര്‍ക്കു മനസ്സിലാവുന്നത്. ലോറികള്‍ പോവുന്ന ശബ്ദം ഏറെ വൈകിയാലും കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണ ്കൂട്ടിയിട്ടത് ഭൂഉടമയുടെ അറിവോടെയാകാമെന്ന നിഗമനത്തിലാണു നാട്ടുകാരുള്ളത്.
ദിവസങ്ങളോളം മണ്ണെടുത്തതിനാല്‍ പാടത്ത് വലിയ കുഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്. വെള്ളമായതിനാല്‍ കുഴികള്‍ മൂടിയ അവസ്ഥയാണ്. പാടത്തെ മണ്ണില്‍ ചെളി കലര്‍ന്നതിനാല്‍ വേനല്‍ വന്നു ഉണങ്ങും വരെ മണ്ണു ഈ ഭൂമിയില്‍ കൂട്ടിയിടും. മാസങ്ങള്‍ കഴിഞ്ഞാല്‍ ഇവിടെ നിന്നു മാഫിയക്കാര്‍ കയറ്റി ആവശ്യക്കാര്‍ക്കെത്തിക്കുന്ന രീതിയാണു ചെയ്യുന്നത്. ഒട്ടനവധി കര്‍ഷകരുടെ പ്രതീക്ഷയായ പുഞ്ചപ്പാടത്തെ വികൃതമാക്കുന്ന മാഫിയ സംഘത്തിനെതിരേ പൊലിസില്‍ പരാതി നല്‍കാനാണു നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."