ജീര്‍ണിച്ച കെട്ടിടങ്ങളില്‍ നിന്ന് സ്കൂളിന് ശാപമോക്ഷം
വിഴിഞ്ഞം: നഗര സഭയുടെ ഹാര്‍ബര്‍ വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ ഏരിയ എല്‍.പി സ്കൂളിന് ശാപമോക്ഷമാകുന്നു.
ജീര്‍ണിച്ച് തകര്‍ന്നു വീഴാറായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിന് സാമൂഹിക പ്രതിബദ്ധത പദ്ധതിയിലുള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനിഗ്രൂപ്പ് ഒരു കോടി രൂപ ചെലവില്‍ 10 ക്ലാസ് മുറികളുള്ള ഒരു ഇരുനില മന്ദിരം നിര്‍മിച്ചു നല്‍കിയതോടെയാണ് ജീര്‍ണിച്ച കെട്ടിടങ്ങളില്‍ നിന്ന് സ്കൂളിനും കുട്ടികള്‍ക്കും ശാപമോക്ഷമാകുന്നത്.
മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ സ്കൂളില്‍ സ്ഥലപരിമിതി മൂലം പല ക്ലാസ് ഡിവിഷനുകളും ഒന്നിച്ചു ചേര്‍ത്താണ് ക്ലാസുകള്‍ നടത്തിയിരുന്നത്. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്നിന് തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനാകും.
ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം നഗരസഭയുടെ സഹായത്തോടെ നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും പ്രഥമ അധ്യാപകരെ ആദരിക്കലും മേയര്‍ വി.കെ പ്രശാന്തും പുതിയ മന്ദിരത്തിന്റെ താക്കോല്‍ദാനവും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അദാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തുന്ന സ്കോളര്‍ഷിപ്പ് വിതരണവും എം. വിന്‍സെന്റ് എം.എല്‍.എയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."