ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുടെ വാര്‍ഷിക വേതനം 1285.5 കോടി
കാലിഫോര്‍ണിയ: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയുടെ വാര്‍ഷിക വേതനം ഇരട്ടിയായി. 2016ല്‍ 1285.5 കോടിയാണ് പിച്ചെ ശമ്പളമായി സ്വീകരിച്ചത്. 2015മായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ മേധാവിയുടെ ശമ്പളം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ഇതിനൊടൊപ്പം ഓഹരി വിഹിതമായി 198.7 മില്യണ്‍ ഡോളറും പിച്ചെക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 99.8 മില്യണ്‍ ഡോളറായിരുന്നു. സുന്ദര്‍ പിച്ചെയുടെ സി.ഇ.ഒ സ്ഥാനത്തിരിക്കുന്ന സമയത്ത് കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ഗൂഗിള്‍ വിപണിയിലെത്തിച്ചിരുന്നു. ഇതാണ് കൂടുതല്‍ ശമ്പളം പിച്ചെക്ക് നല്കാന് ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ് സ്വന്തമായി കമ്പനി തുടങ്ങിയ സാഹചര്യത്തിലാണ് പിച്ചെ ഗൂഗിളിന്റെ തലപ്പത്ത് എത്തുന്നത്. യുട്യൂബ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഹാര്ഡ്വെയര് തുടങ്ങിയ ബിസിനസുകളില്‍ നിന്നും ഗൂഗിളിന്റെ ലാഭം കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിരുന്നു. പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാനും വിര്ച്യുല് റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കാനും ഗൂഗിളിന് കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."