രാജ്യത്തെ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സഊദിയിൽ പ്രവാസികളും സ്വദേശികളും തഅക്കദ് കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം.
രോഗ ലക്ഷണങ്ങളുള്ളവരും ഇല്ലാത്തരും പരിശോധന നടത്തി ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പരിശോധനക്ക് സമയം ബുക്ക് ചെയ്യേണ്ടത്.
നിലവില്‍ ഏതാനും ഹെല്‍ത്ത് സെന്ററുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും തഅക്കദ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഈ പരിശോധന സംവിധാനം നിലവില്‍ വരും. അതേ സമയം റിയാദിലും ദമ്മാമിലും മുഴുവന്‍ സമയ സേവനം ലഭ്യമാണ്.
നിലവിൽ ചില ആരോഗ്യ കേന്ദ്രങ്ങളിലും, വാഹന പാതയോരങ്ങളിലും തഅക്കദ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വൈകാതെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിലെത്തി കൊവിഡ് പരിശോധനകൾ നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആരോഗ്യ മന്ത്രലയം ആവശ്യപ്പെടുന്നത്. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഈ സേവനം ഉപയോഗിക്കാം.
ബലി പെരുന്നാള്‍ അവധിക്ക് കുടുംബ സംഗമങ്ങളിലും മറ്റും സംബന്ധിച്ച് കോവിഡ് രോഗികളുമായി സമ്പര്‍ക്കസാധ്യതയുണ്ടാവുകയും എന്നാല്‍ ലക്ഷണങ്ങളില്ലാതിരിക്കുകയോ നേരിയ ലക്ഷണങ്ങളുണ്ടാവുകയോ ചെയ്തവര്‍ക്കുള്ള കോവിഡ് പരിശോധനക്കാണ് ഇത്തരം പരിശോധന കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. സിഹതീ ആപ് വഴിയാണ് പരിശോധനക്ക് ബുക്ക് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."