മക്കയുടെ കിഴക്കന്‍ മേഖലയില്‍ 410 കോടി റിയാലിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നു
മക്ക: മക്കയുടെ കിഴക്കു ഭാഗങ്ങളില്‍ കോടികളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നു. മക്ക ഗവര്‍ണറേറ്റിന്റെ കീഴില്‍ നാനൂറ്റി പത്തു കോടി റിയാലിന്റെ വികസന പദ്ധതികളാണ് നടപ്പാക്കുക. വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തിയ ശേഷം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് ത്വായിഫില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
കിഴക്കന്‍ പ്രദേശങ്ങളായ മവിയ, ഖുര്‍മ, റനിയ, തുര്‍ബ, മീസാന്‍, ത്വാഇഫ് എന്നിവിടങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതി പദ്ധതികള്‍ക്ക് പതിനേഴ് കോടി റിയാല്‍ വകയിരുത്തിയിട്ടുണ്ടെന്ന് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ത്വാഇഫ് വിസകന പദ്ധതി, പുതിയ അന്താരാഷ്ട്ര വിമാനത്താവളം, സൂഖ് ഉക്കാദ്, യൂനിവേഴ്സിറ്റി, ഇന്റസ്ട്രിയല്‍ സിറ്റി, താമസ പദ്ധതികള്‍ എന്നിവ പൂര്‍ത്തിയാകുന്നതോടെ താഇഫിന്റെ മുഖഛായ തന്നെ മാറും.
വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രവിശ്യയിലെ കിഴക്കന്‍ ഭാഗങ്ങളില്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്ദര്‍ശനം നടത്തിയത്. ടൂറിസം വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന അല്‍ഹദാ, ശഫാ പദ്ധതികളുടെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."