കൊവിഡ് വ്യാപനത്തിനിടയിലും ബജ്‌റംഗ്ദള്‍ അക്രമം
മംഗ്‌ളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായതിനിടയിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമം പെരുകുന്നു. കന്നുകാലികളെ വില കൊടുത്ത് വാങ്ങി കൊണ്ടുവരുന്നവരെ മതം നോക്കി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇത്തവണ വാങ്ങിക്കാനെത്തിയ ആളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി അക്രമിച്ചതിനു പുറമെ ആടിന്റെ ഉടമയെ പൊലിസിനു മുന്നിലിട്ട് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനു പുറമെ യുവാവിനെതിരേ പൊലിസിനെ കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയും ചെയ്തു. കാര്‍ക്കള ജംഗോട്ടു കോളനിയിലെ സീതാറാം മാലേകുഡിയയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദനത്തിനിരയായത്.
ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി ആടിനെ വാങ്ങിക്കാന്‍ ജൂലൈ 22 ന് അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ സീതാറാമിന്റെ വീട്ടിലെത്തിയിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ തെറ്റായി വ്യാഖ്യാനിച്ചു കാര്‍ തടയുകയും അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 11 ഓടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തതായി സീതാറാം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."