സൂര്യാതപമേറ്റ് പശു ചത്തു
കുന്നംകുളം: ചൂണ്ടല്‍ പയ്യൂര്‍ സൂര്യ ഗ്രാമത്തില്‍ സൂര്യാതപത്തെ തുടര്‍ന്ന് പശു ചത്തു. നെടിയേത്ത് ശ്രീനിവാസന്റെ വീട്ടിലെ പശുവാണ് തളര്‍ന്നു വീണു ചത്തത്. വിഷു ദിനത്തില്‍ രാവിലെയാണ് സംഭവം. സൂര്യഗ്രാമത്തിലെ മേക്കാട്ടുകുളത്തിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ പശുവിനെ തീറ്റിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പശുവിനു സൂര്യാതപമേറ്റത്. പശുവിനെ തീറ്റിക്കാനെത്തിയ ശ്രീനിവാസന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് സമീപത്തെ മരത്തണലിലേക്കു മാറി നിന്നെവങ്കിലും പശു വെയിലില്‍ തന്നെ നിന്നു പുല്ല് തിന്നുന്നത് തുടര്‍ന്നു. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം പശു തളര്‍ന്നു വീഴുകയും തുടര്‍ന്നു ചാവുകയായിരുന്നുവെന്ന് ശ്രീനിവാസന് പറഞ്ഞു. ചൂണ്ടല്‍ പഞ്ചായത്ത് വെറ്ററിനറി ഡിസ്പെന്‍സറിയിലെ വെറ്ററിനറി ഡോക്ടര്‍ സ്പെന്‍സര്‍ ഫ്രാന്‍സിസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി പശുവിന് സൂര്യാതപമേറ്റതാണെന്നു സ്ഥീരികരിച്ചു. പശുക്കളുടെ പാല് വിറ്റാണ് ശ്രീനിവാസന്റെ കുടുംബം ഉപജീവനം നടത്തുന്നത്. ചൂണ്ടല്‍ പഞ്ചായത്ത് ഭരണാധികാരികളും, റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."