സഹായത്തിനാരുമില്ല; ആദിവാസിയായ കുട്ടന് കൂട്ട് ദുരിതം മാത്രം
നിലമ്പൂര്‍: ആരോരുമില്ലാതെ തറയില്‍ നിരങ്ങി നീങ്ങി കഴിയുമ്പോഴും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ ചാലിയാര്‍ പഞ്ചായത്തിലെ പണപ്പൊയില്‍ ആദിവാസി കോളനിയിലെ പാറേക്കാട് കുട്ടന് (45) ആരോടും പരിഭവമില്ല. 2004ല്‍ തെങ്ങില്‍ നിന്നും വീണാണ് കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് കിടപ്പിലായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുമാസം ചികിത്സയിലായിരുന്നുവെങ്കിലും സഹായത്തിന് ആളില്ലാത്തതിനാല്‍ അസുഖം ഭേദമാകാതെ തന്നെ വീട്ടിലേക്ക് മടങ്ങി. 2008ല്‍ പഞ്ചായത്ത് നിര്‍മിച്ചു കൊടുത്ത ചെറിയ വീട്ടിലാണ് അവിവാഹിതനായ കുട്ടന് കഴിയുന്നത്. വീട്ടിനുള്ളിലെ ഒറ്റമുറിയില്‍ തനിച്ചാണ് കഴിയുന്നത്. കൈകള്‍ നിലത്തുകുത്തി നിരങ്ങിനീങ്ങിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. കോളനിയിലെ ചക്കി എന്ന സ്ത്രീയാണ് വെള്ളം എത്തിച്ചു കൊടുക്കുന്നത്. 2015ല്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച കക്കൂസ് നിര്‍മാണം പണം ലഭിച്ചില്ലെന്ന കാരണത്താല്‍ കരാറുകാരന് പാതി വഴിയിലിട്ട് പോയി. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വന്നുപോകുന്നതാണ് കുട്ടന്റെ ഏക ആശ്രയം. വീട്ടിലേക്ക് വാഹനം എത്താനുള്ള വഴിയും ഇല്ലാത്തതും യുവാവിന് വിവനയായി. കകൂസ് നിര്‍മിച്ചു തരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. മുചക്ര വാഹനം നല്‍കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ആരെങ്കിലും നല്കുന്ന സഹായം കൊണ്ട് മാത്രമാണ് ഈ യുവാവ് ജീവന് നിലനിര്‍ത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."