HOME
DETAILS

രാജസ്ഥാന്‍: ബി.എസ്.പിയുടെ ഹരജി തള്ളി

  
backup
August 07 2020 | 04:08 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86


കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എമാരെ വിലക്കുന്നതിന് ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം തള്ളി; എം.എല്‍.എമാര്‍ക്ക് നോട്ടിസ്
ജയ്പൂര്‍: അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം. കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എമാരെ ആ പാര്‍ട്ടിയുടെ ഭാഗമായി തുടരുന്നതില്‍നിന്നു വിലക്കണമെന്നും സഭയില്‍ പ്രവേശിക്കുന്നതു തടഞ്ഞ് ഇടക്കാല ഉത്തരവ് നല്‍കണമെന്നുമാവശ്യപ്പെട്ട് ബി.എസ്.പി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ സമര്‍പ്പിക്കപ്പെട്ടിരുന്ന ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
അതേസമയം, ഹരജിയില്‍ ആറു ബി.എസ്.പി എം.എല്‍.എമാര്‍ക്ക് നോട്ടിസയക്കാന്‍ കോടതി ഉത്തരവിടുകയും വാദം സിംഗിള്‍ ബെഞ്ചിനു വിടുകയും ചെയ്തിട്ടുണ്ട്. നേരത്തെ സമാന ഹരജിയില്‍ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് നോട്ടിസയച്ചിരുന്ന സിംഗിള്‍ ബെഞ്ച്, ഓഗസ്റ്റ് 11നകം മറുപടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേ ബെഞ്ചുതന്നെയാണ് പുതിയ ഹരജികളും പരിഗണിക്കുക.
ഹരജി ഓഗസ്റ്റ് 11നു വീണ്ടും പരിഗണിക്കും. 14ന് നിയമസഭ ചേരാനിരിക്കേ, ഈ വിഷയത്തില്‍ 11നു കോടതി വിധി പുറപ്പെടുവിച്ചാല്‍ അതു സര്‍ക്കാരിന് നിര്‍ണായകമാകും. കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് അനുകൂലമായാണ് വിധിയെങ്കില്‍ സര്‍ക്കാരിന് അതു വലിയ ആശ്വാസമാകും. 1
02 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന ഗെലോട്ടിന്റെ വാദത്തിനു ബലവുമാകും. എന്നാല്‍, ബി.എസ്.പിയുടെ ഹരജി കോടതി അംഗീകരിച്ചാല്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം വീണ്ടും കുറയും. ഇതു 14ന് നടക്കുന്ന നിയമസഭാ സമ്മേളനത്തെ കൂടി അതിനിര്‍ണായക സാഹചര്യത്തിലേക്കു കൊണ്ടുപോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  2 months ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  2 months ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  2 months ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  2 months ago