HOME
DETAILS
MAL
ഗുളിക കഴിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
backup
April 29 2017 | 18:04 PM
കാഞ്ഞിരംകുളം: മൈഗ്രൈന്‍ ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരംകുളം പുല്ലുവിള ചാരത്തടി പുരയിടത്തില്‍ റിച്ചാര്‍ഡിന്റെ മകന് റിന്‍സി (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം. അസു:ഖത്തിന് കഴിക്കാനുളള ഗുളക കഴിച്ച് മിനിറ്റുകള്‍ക്കകം റിന്‍സി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പുല്ലുവിള ആശുപത്രിയിലും അവിടെ നിന്നും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആഹാരം കഴിച്ച ശേഷം മാത്രമെ ഗുളിക കഴിക്കാന്‍ പാടുളളു യെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ ആഹാരം കഴിക്കുന്നതിനു മുന്‍പായി റിന്‍സി ഗുളക കഴിച്ചതായി പൊലിസ് പറഞ്ഞു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."