ചെങ്കല്‍ പണകള്‍ മരണക്കെണികള്‍
ചെറുപുഴ: അരവഞ്ചാല്‍, കാഞ്ഞിരപ്പൊയില്‍ പ്രദേശങ്ങളിലെ ചെങ്കല്‍ പണകളിലെ വെള്ളക്കെട്ട് മരണക്കെണി ഒരുക്കുന്നു. മഴക്കാലത്ത പണകളില്‍ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടില്‍ വീഴാതിരിക്കാന്‍ യാതൊരു സംരക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുമില്ല. പ്രദേശത്ത് ഇത്തരം നിരവധി വെള്ളക്കെട്ടുകളുണ്ട്. അപകടകരമാംവിധം വെള്ളക്കെട്ടുണ്ടായാല്‍ അതില്‍ ആളുകളോ മറ്റ് ജീവികളോ വീഴാത്ത രീതിയില്‍ വേലി കെട്ടി സംരക്ഷിക്കുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണമെന്നാണ് നിയമം. മിച്ചഭൂമി സ്ഥലങ്ങള്‍ തുച്ഛമായ തുകയ്ക്ക് പാട്ടത്തിനെടുത്തും സ്ഥലം പതിച്ച് നല്‍കിയിട്ടും കൈവശം വാങ്ങാത്തവരുടെ സ്ഥലം കൈയേറിയുമാണ് ഇവിടെ ചെങ്കല്‍പണ നടത്തുന്നത്. കഴിഞ്ഞദിവസം നാലു കുട്ടികള്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണ് കരയ്ക്കു കയറ്റിയത്. അപകടം വിളിച്ചു വരുത്താതെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."