ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലഞ്ഞു: അഗ്‌നി രക്ഷാസേന വെള്ളമെത്തിച്ചു
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലഞ്ഞു. വോള്‍ട്ടേജ് ക്ഷാമമാണ് പമ്പിംഗ് മുടങ്ങാന്‍ കാരണമായത്. ഇതോടെയാണ് ആശുപത്രിയിലെ രോഗികളും ഒപ്പമുള്ളവരും, ജീവനക്കാരും അത്യാവശ്യത്തിനുപോലും വെള്ളമില്ലാതെ വലഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ താലൂക്ക് ആശുപത്രിയിലെ ജലസംഭരണി കാലിയായത്.
കാലവര്‍ഷക്കെടുതിയില്‍ വൈദ്യുതി പോസ്റ്റുകളും, ലൈനുകളും വ്യാപകമായി തകര്‍ന്നതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും വോള്‍ട്ടേജ് ക്ഷാമം മൂന്നുദിവസമായി രൂക്ഷമായിരുന്നു.
ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് പമ്പിംഗ് നടത്തിയിരുന്നത്. വോള്‍ട്ടേജ് ക്ഷാമത്താല്‍ മോട്ടോര്‍ പമ്പിംഗ് നിലച്ചതോടെ ഡയാലിസിസ് യൂനിറ്റടക്കം എല്ലാ വിഭാഗങ്ങള്‍ക്കും വെള്ളം ആവശ്യമായതോടെ ആശുപത്രി അധികൃതര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി യെ വിവരമറിയിക്കുകയും തുടര്‍ന്ന് ഷൊര്‍ണൂര്‍ അഗ്‌നി രക്ഷാ സേനയുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് 3000 ലിറ്റര്‍ വെള്ളം അഗ്‌നിരക്ഷാസേന ആശുപത്രിയില്‍ എത്തിച്ചതോടെയാണ് താത്കാലിക പരിഹാരമായത്.
ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാസേന ലീഡിങ് ഫയര്‍മാന്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ സി രാഹുല്‍, എം.എസ് ഷബീര്‍, എം വിനോദ്, കെ അരൂപ്, വിജയ് ശങ്കര്‍ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."