മദ്‌റസാ കെട്ടിട ഉദ്ഘാടനവും ദുആ സമ്മേളനവും നടന്നു
കരുനാഗപ്പള്ളി: തഴവ മണപ്പള്ളി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര മദ്‌റസാ കെട്ടിട ഉദ്ഘാടനവും ദുആ സമ്മേളനവും നടന്നു. മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മണപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് ചെമ്പകപ്പള്ളില്‍ അധ്യക്ഷനായി. കെ.എം മുഹമ്മദ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിസ്മി അഷ്‌റഫ്, ചേലക്കുളം അബുല്‍ ബുഷ്‌റ, മുഹമ്മദ് ശാഫി അഹ്‌സനി, വലിയ്യത്ത് ഇബ്രാഹിംകുട്ടി, അഹമ്മദ് കബീര്‍ മളാഹിരി, കെ.എ ജവാദ്, അബ്ദുല്‍ ഫത്താഹ് അഹ്‌സനി, എം.എ ആസാദ്, കെ.എ ഫസല്‍, ഷാജഹാന്‍ പാവുമ്പ, കെ.സി സെന്റര്‍ എം.ഡി വാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മദ്‌റസാ കെട്ടിട നിര്‍മ്മാണ ശില്‍പികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടന്നു. രാത്രി 8.30ന് അബ്ദുല്‍ സലാം മൗലവി ചുള്ളിമാനൂരിന്റെ നേതൃത്വത്തില്‍ മതപ്രഭാഷണവും നടന്നു.
ഇന്ന് രാവിലെ ആരംഭിക്കുന്ന മന:ശാസ്ത്ര പ്രോഗ്രാമില്‍ ഡോ. അബ്ദുസ്സലാം ഓമശ്ശേരി പരിശീലന ക്ലാസും ഫാമിലി കൗണ്‍സിലിംഗും നടത്തും. രാത്രി 9ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് സ്വീകരണം നല്‍കും. ഇബ്രാഹീംകുട്ടി അധ്യക്ഷനാകും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സയ്യിദ് ഫള്‌ലുല്‍ ജിഫ്‌രി തങ്ങള്‍ കുണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ദുആയ്ക്ക് നേതൃത്വം നല്‍കും. വിവിധ മതപണ്ഡിതന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."