മുസ്്‌ലിം ലീഗ് നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
കടപ്പുറം : കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ദുരിത ബാധിത പ്രദേശങ്ങള്‍ മുസ്്‌ലീം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു.
മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് സാഹിബ്, ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.വി അബ്ദുള്‍ റഹീം, ജനറല്‍ സെക്രട്ടറി എ.കെ അബ്ദുള്‍ കരീം, സെക്രട്ടറി ലത്തീഫ് പാലയൂര്‍ തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തിയത്.
കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ പി.കെ അബൂബക്കര്‍, ഖത്തര്‍ കെ.എം.സി.സി.പ്രതിനിധി ആര്‍.എസ് ലത്തീഫ്, മസ്‌ക്കത്ത് കെ.എം.സി.സി പ്രതിനിധി കെ.എ കബീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ പി.എ. അഷ്‌ക്കാലി, റഫീഖടീച്ചര്‍ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതായി നേതാക്കള്‍ കുറ്റപ്പെടുത്തി. തീരദേശത്തെ പാവപ്പെട്ട ജനങ്ങളുടെ കണ്ണീര് കാണാന്‍ കടപ്പുറം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളല്ലാതെ എം.എല്‍.എ, എം.പി. ഉള്‍പ്പെടെയുള്ളവര്‍ എത്താതിരുന്നത് പൊറുക്കാനാവാത്ത ധിക്കാരമാണെന്നും നേതാക്കള്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കടപ്പുറം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ജന പ്രതിനിധികളെയും മുസ്‌ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുകയും ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."