HOME
DETAILS

എം.എല്‍.എ രാജി വയ്ക്കണമെന്ന് ലീഗ്

  
backup
July 18 2018 | 04:07 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8

 


കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശങ്ങളില്‍ ദിവസങ്ങളായി കടലാക്രമണം രൂക്ഷമായിട്ടും ഒട്ടേറെ ജനങ്ങള്‍ ദുരിതത്തിലായിട്ടും തിരിഞ്ഞു നോക്കാത്ത ഗുരുവായൂര്‍ എം.എല്‍.എക്കും തൃശൂര്‍ പാര്‍ലമെന്റ്് എം.പി ക്കുമെതിരേ പ്രതിഷേധം ശക്തമായി.
വോട്ടിന് വേണ്ടി മധുരമായ വാഗ്ദാനങ്ങള്‍ തേനില്‍ ചാലിച്ചു ചൊരിഞ്ഞു തന്നു വോട്ടും വാങ്ങി ജയിച്ചു പോയതിനു ശേഷം തീരപ്രദേശങ്ങളിലെ ജനങ്ങള്‍ അധികമാരും ഇവരെ കണ്ടിട്ടില്ല.
ഓഖി ദുരന്തമുണ്ടായപ്പോള്‍ ജനങ്ങള്‍ മുറവിളി കൂട്ടിയതു കൊണ്ട് ഏറെ വൈകി വന്ന എം.എല്‍.എ കുറേ ദുരിതാശ്വാസ പദ്ധതികള്‍ പറഞ്ഞു പോയെങ്കിലും ഇതുവരെ ഒന്നും നടപ്പിലായില്ല.എട്ട് വര്‍ഷമായി പ്രദേശത്തു ഒരു കല്ലു പോലും ഇട്ടു കടല്‍ഭിത്തി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
തീരത്തു നിന്നും വിളിപ്പാടകലെ താമസിക്കുന്ന എം.എല്‍.എ ദുരിത ബാധിതരേ അവഗണിച്ച് നടക്കുന്നതില്‍ ജനങ്ങളുടെ അമര്‍ഷം പുകയുകയാണ്. എല്ലാ പ്രദേശങ്ങളിലും ഓഖി ദുരന്തബാധിതര്‍ക്ക് ദുരിതാശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞെങ്കിലും ഒരു രൂപ പോലും എം.എല്‍.എ യുടെ സ്വന്തം നാടായ കടപ്പുറത്തെ തീരദേശവാസികള്‍ക്ക് ലഭിച്ചില്ല.
എം.എല്‍.എയുടെ കഴിവുകേടാണ് ഇതിന് കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.പ്രദേശത്ത് രാപ്പകലില്ലാതെ ജനങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കടപ്പുറത്തെ ജനപ്രതിനിധികളോടു തീരദേശവാസികള്‍ എം.എല്‍.എ എവിടെയെന്ന് ആക്രോശിക്കുമ്പോള്‍ നിശ്ശബ്ദരായി കേട്ടു നില്‍ക്കാന്‍ മാത്രമെ ആകുന്നുള്ളൂ. തീരദേശ സംരക്ഷണം കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ അധികാരത്തിലാണെന്നിരിക്കെ ദുരിതബാധിതര്‍ക്കായി അടിയന്തിര പരിഹാരം കാണേണ്ടവര്‍ തീരദേശ ദുരിതബാധിതരേ തിരിഞ്ഞു നോക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ജനകീയമായി വഴിതടയലും മാര്‍ച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. മുസ്്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എം.എല്‍.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ മാര്‍ച്ചു സംഘടിപ്പിച്ചു.
കോളനിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ കനത്ത മഴയെ അവഗണിച്ചും നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ആര്‍.കെ ഇസ്മയില്‍, പി.കെ അബൂബക്കര്‍, ആര്‍.എസ് മുഹമ്മദ് മോന്‍, കൊച്ചു തങ്ങള്‍, പി.കെ ബഷീര്‍, മെമ്പര്‍ പി.എ അഷ്‌ക്കര്‍ അലി, സി.ബി.എ ഫത്താഹ്, വി.പി മന്‍സൂര്‍ അലി, നൗഷാദ് തെരുവത്ത്, പി.എസ് അബൂബക്കര്‍,സി.കെ സിദ്ധീഖ്, പി.കെ അലി, എ.കെ മുനീര്‍, സി.എച്ച് ഇസ്മയില്‍, പി.എ ബഷീര്‍, നിസാമുദ്ദീന്‍, ഷബീര്‍ തൊട്ടാപ്പ്, എം.ബി ശാഹുല്‍ ഹമീദ്, അസീസ് പഴൂര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. മാര്‍ച്ച് അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  2 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago