വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയില്ല വട്ടം കറങ്ങി ബി.എല്‍.ഒമാര്‍
കണ്ണൂര്‍: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ ഭൂരിപക്ഷ ബൂത്തുകളിലും ഇതുവരെ വോട്ടര്‍ പട്ടിക ലിസ്റ്റ് വിതരണം ചെയ്തില്ല. ജില്ലയില്‍ 160 ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 45 ബൂത്തുകള്‍ക്കു മാത്രമാണ് ലിസ്റ്റ് ലഭിച്ചത്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടവരെ തിരഞ്ഞു പിടിച്ചു നല്‍കേണ്ട ഉത്തരവാദിത്വം ബൂത്ത് ലെവല്‍ ഓഫിസര്‍ക്ക് (ബി.എല്‍.ഒ) ആണ്. എന്നാല്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു ബൂത്തിലെ 400ലധികം വീടുകളില്‍ എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് ബി.എല്‍.ഒമാര്‍. പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
നവംബര്‍ 15നു ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചവരുടെ തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തതിനാല്‍ വോട്ടര്‍മാര്‍ സമീപിക്കുന്നത് ബി.എല്‍.ഒമാരെയാണ്. ബന്ധപ്പെട്ട അധികൃതരെ സമീപിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണു ബി.എല്‍.മാരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."