മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് കുറഞ്ഞു; ക്യാംപുകള്‍ രണ്ട് ദിവസം തുടരും
മൂവാറ്റുപുഴ: മഴക്ക് ചെറിയ ശമനം വന്നതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. എന്നാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ രണ്ട് ദിവസംകൂടി തുടരും. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിനും താമസം നേരിടുന്നതിനാലാണ് ദുരിതാശ്വാസ ക്യാംപുകള്‍ രണ്ട് ദിവസംകൂടി തുടരാന്‍ തീരുമാനിച്ചത്. മൂവാററുപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 1200ഓളം കുടുംബങ്ങളാണ് മാറിതാമസിക്കേണ്ടി വന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധി ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. മൂവാററുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ക്യാംപുകള്‍. ഇതിന് പുറമെ കുടിവെള്ളം അടക്കം മലനിമായതിനെതുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘം മേഖലയില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയെ തുടര്‍ന്ന് വെള്ളം കയറിയ വീടുകള്‍ താമസയോഗ്യമാക്കുന്നതിനും മലിനമായ കീണറുകള്‍ നന്നാക്കുന്നതിനും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുന്നതിനാല്‍ ഇവര്‍ക്ക് അടിയന്തിര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോഎബ്രാഹാം എം.എല്‍.എ റവന്യു വകുപ്പ് മന്ത്രിക്ക് കത്തുനല്‍കിയിയിട്ടുണ്ട്. വെള്ളപ്പൊത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കുന്നതിന് സമീപത്തെ വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം കാല വര്‍ഷ കെടുതിയില്‍ വ്യാപക കൃഷിനാശമാണ് മേഖലയില്‍ ഉണ്ടായത്. മൂവാററുപുഴ നഗരസഭ , വാളകം, പായിപ്ര മാറാടി , ആരക്കുഴ, പഞ്ചായഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായത്. റബ്ബര്‍, വാഴ, കപ്പ, നെല്‍കൃഷി, പച്ചക്കറി കൃഷി, തുടങ്ങിയവയാണ് വ്യാപകമായി നശിച്ചത്. മൂവാററുപുഴയാര്‍ കരവവിഞ്ഞ് ഒഴുകിയതോടെ ഇരു കരകളിലേയും ഏക്കരുകണക്കിന് കൃഷികള്‍ ഒഴുകിപോയി. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് കപ്പ ,പച്ചക്കറി കൃഷികളാണ്. മുളവൂര്‍ തോട് , കീഴ്കാവ് തോട് എന്നിവ കരകവിഞ്ഞ് ഒഴുകിയതോടെ തോടിന് ഇരുകരകളിലുമുള്ള കൃഷികളും ഒഴുകിപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."