കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യം
പൂച്ചാക്കല്‍: കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ അരൂര്‍ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളില്‍ വ്യാപകമായ കൃഷിനാശമാണു സംഭവിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമാക്കി ലോണെടുത്തും അല്ലാതെയും വ്യാപകമായി നടത്തിയ കൃഷിയാണ് അപ്രതീക്ഷിത മഴയില്‍ നശിച്ചത്. ഇതുമൂലം കടുത്ത ബുദ്ധിമുട്ടിലും നിരാശയിലുമാണു കര്‍ഷകര്‍. ഇവര്‍ക്ക് ആശ്വാസമാകും വിധമുള്ള അടിയന്തര സഹായം നല്കുന്നതിനു ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നു നടപടികളുണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ. ബാബുലാല്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ ഉത്തമന്, കെ. സോമന് പിള്ള, പി.എസ് രത്നാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."