വേനല്‍മഴ: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ക്യാംപ്
ആലപ്പുഴ: പുന്നപ്ര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ വേനല്‍മഴ-2017 ഏഴാമത് സമ്മര്‍ വെക്കേഷന്‍ ക്യാംപ് അവസാനിച്ചു.
പാസിങ് ഔട്ട് പരേഡില്‍ ആംഡ് പൊലിസ് ട്രൈബൂണലും റിട്ട. ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സല്യൂട്ട് സ്വീകരിച്ചു.
കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് പി. വിജയന്‍, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര എന്നിവര്‍ കേഡറ്റുകളുമായി സംവാദം നടത്തി.
പ്രശസ്ത പരിശീലകന്‍ മധു ഭാസ്‌ക്കരന്‍, കരിയര്‍ ഗുരു പ്രൊഫസര്‍ വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുത്തു.ആറ് ദിവസത്തെ ക്യാംപ് 23 ന് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്.
മുന്‍ ഡി.ഐ.ജി. അലക്‌സാണ്ടര്‍ ജേക്കബ് കജട, ആലപ്പുഴ ജില്ലാ പൊലിസ് മേധാവി വി.എം മുഹമ്മദ് റഫീക്ക്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, അനീഷ് മോഹന്‍, അഭിലാഷ് ജോസഫ്, സുനില്‍കുമാര്‍, ജില്ലാ സബ് ജഡ്ജ് ജസ്റ്റിസ് ഉദയകുമാര്‍, പ്രശസ്ത പരിശീലകന്‍ ബ്രഹ്മനായകം, കാന്‍സര്‍രോഗ ചികിത്സകന്‍ ഡോ. വി.പി. ഗംഗാധരന്‍, നാടന്‍പാട്ട് കലാകാരന്‍പുന്നപ്ര ജ്യോതികുമാര്‍, എസ്സ്.പി.സി. മുന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ കെ.ജി.ബാബു, ദൃശ്യപാഠം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഹിരണ്‍രാജ്, പരിശീലകന്‍ കെ. ഹരീന്ദ്രന്‍ എന്നിവര്‍ കേഡറ്റുകളുമായി സംവാദം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."