HOME
DETAILS
MAL
ബൈപ്പാസില്‍ നിന്ന തണല്‍മരം കടപുഴകി; കടകള്‍ക്കു നാശം
backup
July 18 2018 | 05:07 AM
തൊടുപുഴ: നഗരത്തില്‍ തൊടുപുഴ - കോതായിക്കുന്ന് ബൈപ്പാസില്‍ തണല്‍മരം കടപുഴകി വീണു. കടമുറികളുടെ മേല്‍ക്കൂരകള്‍ ,നെയിംബോര്‍ഡുകള്‍ എന്നിവ തകര്‍ന്നു. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന ടൂവീലറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റോടുകൂടിയ മഴയിലാണ് സംഭവം. അഞ്ചു ദിവസം മുമ്പ് ഇതേ സ്ഥലത്ത് ഈ മരത്തിനു സമീപം നിന്ന തണല്‍മരത്തിന്റെ ശിഖരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് രാത്രിയില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവ മുറിച്ചുമാറ്റിയത്.ഏറെ ഗതാഗത തിരക്കുളള ഈ റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വന്‍മരങ്ങള്‍ ഇനിയുമുണ്ട്. ഒരു ദുരന്തം വന്നിട്ട് നടപടി എടുക്കുന്ന രീതി വിട്ട് ഇത് പ്രകൃതി നല്കിയ മുന്നറിയിപ്പ് ആണെന്ന് കണക്കാക്കി അധികാരികള്‍ ഇടപെടണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."