HOME
DETAILS
MAL
മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാസിങ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ഭോപാലില്‍ സ്ഥാനാര്‍ത്ഥി
backup
April 17 2019 | 13:04 PM
ഭോപാല്‍: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവരെ ബി.ജെ.പി ഭോപാല്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ദിഗ് വിജയസിങാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സ്ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തി വിചാരണ നേരിടുന്ന പ്രഗ്യാസിങ് ഇപ്പോള്‍ ജാമ്യത്തിലാണ്.
ഇന്ന് ഭോപാലിലെ ബി.ജെ.പി ഓഫീസില്‍ സന്ദര്‍ശനം നടത്തിയ പ്രഗ്യാസിങ് സീനിയര്‍ നേതാക്കളായ രാംലാല്‍, പ്രഭാത് ഝാ, നരോത്തം മിശ്ര എന്നീ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പോരാടുമെന്നും അവരെ പരാജയപ്പെടുത്തുമെന്നും പ്രഗ്യാസിങ് പറഞ്ഞു. എ.ബി.വി.പി, ബജ്റംഗദളിന്റെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി എന്നിവയുടെ പ്രവര്‍ത്തകയായിരുന്നു പ്രഗ്യാസിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."