ഉപഭോക്തൃ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സി.പി.ഐ
ആലപ്പുഴ: ഉപഭോക്തൃ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു പറഞ്ഞു.
കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസ്സോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന 'ഉപഭോക്തൃസംരക്ഷണത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വാദങ്ങളും വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. കണ്‍സ്യൂമര്‍ വെല്‍ഫയര്‍ ഫണ്ട് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആ ഫണ്ടിന്റെ വിനിയോഗത്തെ കുറിച്ച് ഇപ്പോഴും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അജ്ഞരാണ്. ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നവരാണ് ഉപഭോക്താക്കള്‍. ലീഗല്‍ മെട്രോളജി വിഭാഗത്തിന് കൃത്യമായ പ്രവര്‍ത്തി പരിശോധനയിലൂടെ മുന്നോട്ട് പോകുവാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. അളവ് തൂക്കം എന്ന പേരില്‍ മാത്രം ഒതുങ്ങാതെ കണ്‍സ്യൂമേഴ്‌സ് അഫേഴ്‌സ് എന്ന പേരില്‍ ലീഗല്‍മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് നിലനില്‍ക്കേണ്ടതാണ്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ് ലീഗല്‍ മെട്രോളജി. സാമൂഹ്യകമായ പ്രതിബന്ധതയോടുകൂടി കണ്‍സ്യൂമേഴ്‌സ് ആണ് എല്ലാത്തിനും പരമാധികാരി എന്ന നിലയില്‍ വേണം ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ട് പോകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.ആര്‍ രാജീവ് വിഷയം അവതരിപ്പിച്ചു. വി.എന്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് രാജേഷ് സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, ജി.എസ് ജയലാല്‍ എം.എല്‍.എ, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ആര്‍ സുഖലാല്‍ എന്നിവര്‍ പങ്കെടുത്തു.
കെ.എല്‍.എം.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി കെ ഷീലന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. വി.എന്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. എസ്.എസ് ചന്ദ്രബാബു സ്വാഗതം പറയും. ജെ ആശ രക്തസാക്ഷി പ്രമേയവും വി.എന്‍ അനില്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."