വിലക്കയറ്റം ജനജീവിതം ദുരിതത്തിലാക്കി: എ.എ ഷുക്കൂര്‍
തുറവൂര്‍: നിത്യ ഉപയോഗസാധനങ്ങളുടെ വില കയറ്റവും വൈദ്യുതി നിരക്ക് വര്‍ധനവും മൂലം കേരളത്തിലെ ജനങ്ങളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരിതത്തിലായിരിക്കുകയാണെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷു ക്കൂര്‍ പറഞ്ഞു.
അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുത്തിയതോട് വൈദ്യുതി ഓഫിസിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടി മൂലം തൊഴില്‍ ഇല്ലാതെ ജനങ്ങള്‍ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടര്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.പി.സി.സി അംഗം ടി.ജി പത്മനാഭന്‍ നായര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ ഉമേശന്‍, തുറവൂര്‍ ദേവരാജ്, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പായിക്കാട്, ഡി.സി.സി അംഗം കെ രാജീവന്‍, ഉഷ അഗസ്റ്റിന്‍, പി.പി മധു എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ പോള്‍ കളത്തറ, വി.കെ. മനോഹരന്‍, പി.പി.അനില്‍കുമാര്‍, പി.പി.മധു, കെ.ജി.കുഞ്ഞിക്കുട്ടന്‍, കെ.പി.വിജയകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ തിരുമല വാസുദേവന്‍, എം.കമാല്‍, കെ.ധനേഷ് കുമാര്‍, പി.ചന്ദ്രമോഹനന്‍, പി.വി.ശിവദാസന്‍, കെ.വി.സോളമന്‍, പി.മേഘനാദ് ,പി.സലിം ,പഞ്ചായത്ത് പ്രസിഡന്റുമാരായ സി.റ്റി.ശ്യാമളകുമാരി, സൂസണ്‍ സെബാസ്റ്റ്യന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഉഷ അഗസ്റ്റിന്‍, ബിന്ദു ഷാജി, ജാസ്മിന്റിസ് വാന്‍, ലൈല പ്രസന്നന്‍, മേരി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."