നാടിന്റെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാന്‍ ഒടുവില്‍ അകത്തായി: മോഷണത്തിനെത്തുന്ന വീടുകളിലെ സ്ത്രീകളെ പീഡിപ്പിക്കുന്നതും പതിവ്
കൊല്ലം: എത്രയോ നാളുകളായി ഇരവിപുരം, താന്നി, മയ്യനാട് പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുകയായിരുന്നു ആ കറുത്ത മനുഷ്യന്‍. മോഷണമാത്രമല്ല ബ്ലാക്ക്മാന്റെ ഉദ്ദേശം. മോഷണത്തിനെത്തുന്ന വീടുകളിലെ സുന്ദരികളായ സ്ത്രീകളും അയാളുടെ ലഹരിയായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും പേടിസ്വപ്‌നമായും അയാള്‍ മാറി. ഒടുവില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാന്‍ പിടിയിലായപ്പോഴാണ് പലരുടെയും ശ്വാസം നേരെ വീണത്.
വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍ വീട്ടില്‍ അപ്പു എന്ന അഭിജിത്ത്(22) ആണ് പിടിയിലായത്. മോഷണ ശ്രമം നടത്തുന്നതിനിടെ പരവൂര്‍ കൂനയിലെ വീട്ടില്‍നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.
രാത്രിയില്‍ കറുത്ത വസ്ത്രങ്ങളും കണ്ണടയും ധരിച്ചാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. അങ്ങനെയാണ് ബ്ലാക്ക് മാന്‍ എന്ന വിളിപ്പേരു ലഭിച്ചത്. മുഖത്ത് വെളിച്ചമടിക്കുമ്പോള്‍ കറുത്തവസ്ത്രത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രമേ കാണാന്‍ സാധിക്കൂ. മോഷണം നടത്തുന്ന വീടുകളിലെ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പതിവുരീതിയാണെന്നു പൊലീസ് പറയുന്നു.
മോഷണം ലക്ഷ്യമിട്ടാണ് കൂനയിലെ വീട്ടില്‍ ഇന്നലെ രാത്രി ഇയാളെത്തിയത്. ആറു വര്‍ഷം മുന്‍പ് പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ഇയാളെ കോടതി നല്ലനടപ്പിനായി ജുവനൈല്‍ ഹോമിലേക്ക് അയച്ചിരുന്നുവെങ്കിലും തിരിച്ചുവന്നത് ഇത്തരത്തിലാണ്. ഇരവിപുരം, അയിരൂര്‍, വര്‍ക്കല സ്റ്റേഷനുകളിള്‍ അഭിജിത്തിനെതിരെ നിരവധി കേസുകളുണ്ടെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."