HOME
DETAILS

വൈക്കത്ത് രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തില്‍

  
backup
July 18 2018 | 05:07 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3

 

വൈക്കം: ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നത് ജനത്തെ ദുരിതക്കയത്തിലാക്കുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന, പുത്തന്‍പാലം, പടിഞ്ഞാറെക്കര, വൈക്കപ്രയാര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിലാണ്. പലരും ദുരിതാശ്വാസ ക്യാംപില്‍ പോകാന്‍ മടിക്കുന്നു. കാരണം വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് ഇതിനുകാരണം. മണ്ഡലത്തില്‍ ഏറ്റവുമധികം ക്ഷീരകര്‍ഷകരുള്ളതും ഉദയനാപുരം പഞ്ചായത്തിലാണ്. 1999ലെ വെള്ളപ്പൊക്കത്തിനുസമാനമായ ദുരിതമാണ് പഞ്ചായത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.
അക്കാലത്ത് തീരപ്രദേശങ്ങളില്‍ പുറംബണ്ടുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുകയും ഇതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിസ്മരിക്കപ്പെട്ടു. ഇതിന്റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. തലയോലപ്പറമ്പ്-വൈക്കം റോഡിലെ തുറുവേലിക്കുന്ന്, പൊട്ടന്‍ചിറ, ഇളങ്കാവ് ഭാഗങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്നില്ല. വെള്ളത്തിലൂടെ കടന്നുപോയ നിരവധി വാഹനങ്ങള്‍ക്ക് ഇന്നലെ തകരാര്‍ സംഭവിച്ചിരുന്നു. കാറുകളാണ് ഏറ്റവുമധികം കുടുങ്ങിയത്. പൊട്ടന്‍ചിറയിലെ പെട്രോള്‍ പമ്പ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, വെള്ളൂര്‍ ഭാഗങ്ങളില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്. വാഴ, ജാതി കൃഷികളെല്ലാം വെള്ളത്തിലായി. ഓണവിപണി ലക്ഷ്യമിട്ടു നടത്തിയ വാഴ കൃഷിയെയാണ് മഴ തകര്‍ത്തിരിക്കുന്നത്.
പുളിംചുവട്-ഭജനമഠം റോഡില്‍ ഈട്ടിമരം വൈദ്യുതി ലൈനിനുമുകളിലേക്ക് മറിഞ്ഞു. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ആഞ്ഞിലിയും തെങ്ങും കടപുഴകി വീണ് വീടുതകര്‍ന്നു. ചെമ്മനത്തുകര പുത്തന്‍തറയില്‍ ഷിബുവിന്റെ വീടിനുമുകളിലേക്കാണ് മരങ്ങള്‍ വീണത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഷിബുവിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. എറണാകളുത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഷിബു. ഒപ്പമുണ്ടായിരുന്ന ഭാര്യ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഷിബുവിന്റെ മാതാവും മഴ ശക്തമായതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. കോരിച്ചൊരിയുന്ന മഴയും കാറ്റും ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് ഫയര്‍ ഫോഴ്‌സിനെയാണ്. ഇന്നലെ ഏകദേശം പതിനഞ്ചോളം ഇടങ്ങളിലാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വൈക്കം-തലയോലപ്പറമ്പ് റോഡില്‍ വടയാറില്‍ മരം മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന എഴുപതു വയസ്സുകാരനെ അത്ഭുതകരമായാണ് ഫയര്‍ ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചത്.
വല്ലകം പടിഞ്ഞാറെക്കര വീരന്‍മലയില്‍ വീട്ടില്‍ ഭാസ്‌കരനെ (70) വലിയ ചരുവത്തിലാക്കിയാണ് വീട്ടില്‍ നിന്ന് ഇവര്‍ റോഡിലേക്കെത്തിച്ചത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈക്കത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്കൊപ്പം സമീപമേഖലകളാണ് ആപ്പാഞ്ചിറ, കുമരകം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
ഈരാറ്റുപേട്ട : അപ്രതീക്ഷിത വെള്ളപ്പൊക്കം മൂലം ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാര മേഖലയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടം.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയുന്നു.
തിങ്കളാഴ്ച വെളുപ്പിനാണ് ആറ്റില്‍ വെള്ളം നിറഞ്ഞത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ഇത്ര ശക്തിയായി വെള്ളം കയറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മലയോര മേഖലകളിലെ കനത്ത മഴയും ചില പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ആറ്റില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
രാവിലെ ഏഴ് മണിയോടെയാണ് വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും ഗോഡൗണുകളിലേയ്ക്കും വെള്ളം ഇരച്ചു കയറിയത്.
രാവിലെയായതിനാല്‍ പല സ്ഥാപനങ്ങളും തുറന്നിരുന്നില്ല. ടൗണിലെ പ്രമുഖ തുണിക്കട, ഫര്‍ണിച്ചര്‍ ഷോപ്പ്, പ്രസ്, തട്ടുകട, കടുവാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണ്ണിച്ചര്‍ കട, പനയ്ക്കപ്പാലത്തിന് സമീപമുള്ള ടൂ വീലര്‍ ഷോറൂം എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago