ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ മാതൃക: രാഹുല്‍ഗാന്ധി
സുല്‍ത്താന്‍ ബത്തേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗ വിഭാഗക്കാരിയായ ശ്രീധന്യാ സുരേഷിനെയും കുടുംബത്തെയും നേരില്‍ കണ്ട് രാഹുല്‍ഗാന്ധി അഭിനന്ദനമറിയിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോഴാണ് സെന്റ് മേരീസ് കോളജിലെ മുറിയില്‍ വെച്ച് ശ്രീധന്യയെയും കുടുംബത്തിനെയും രാഹുല്‍ ഗാന്ധി കണ്ടത്. ഏതാണ്ട് അര മണിക്കൂറോളം നേരം കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
വീട്ടുകാര്യം മുതല്‍ സമുദായകാര്യങ്ങള്‍, പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍, വയനാട്ടിലെ സാമൂഹികപ്രശ്നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു. അര മണിക്കൂര്‍ നീണ്ട ചര്‍ച്ച ഏറെ ഭൗതികപരമായും, ആശയപരമായും ഏറെ സമ്പുഷ്ടമായിരുന്നെങ്കിലും ഒരു വാക്കുപോലും ഇരുവര്‍ക്കുമിടയില്‍ രാഷ്ട്രീയം കടന്നുവന്നില്ല.
ശ്രീധന്യയുടെ പ്രാഥമിക പഠന സാഹചര്യം മുതല്‍, ഭാവി വരെ അദ്ദേഹവുമായി പങ്കുവെച്ചു. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഉപഹാരം വീട്ടിലെത്തിച്ച് നല്കാന് വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയ രാഹുല്‍ഗാന്ധി ഇവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."