ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തുന്നു; ലാസ്റ്റ് സര്‍വീസ് മുംബൈയിലേക്ക്
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന്റെ എല്ലാ വിമാന സര്‍വീസുകളും ഇന്ന് രാത്രിയോടെ നിര്‍ത്തി വെയ്ക്കും. നടത്തിപ്പിനാവശ്യമായ ഫണ്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇന്ന് രാത്രി 10:30ന് അമൃത്സറില് നിന്നും മുംബൈയിലേക്കാണ് അവസാന സര്‍വീസ്.
8000 കോടി രൂപ കടമുള്ള ജെറ്റ് എയര്‍വെയ്സിന് സഹായത്തിനായി നല്‍കാമെന്ന് പറഞ്ഞിരുന്ന 1500 കോടിരൂപ കൊടുക്കാന്‍ സാധിക്കില്ലെന്ന് ബാങ്കുകളും മറ്റു വായ്പാ സ്ഥാപനങ്ങളും അറിയിച്ചിരുന്നു. ഇന്ന് അഞ്ച് വിമാനങ്ങള്‍ മാത്രമാണ് കമ്പനിയ്ക്ക് പറപ്പിക്കാന്‍ സാധിച്ചിരുന്നത്. ഒരുകാലത്ത് 120 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്സിന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏഴ് വിമാനങ്ങളിലേക്ക് സര്‍വീസ് ചുരുക്കേണ്ടി വന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സില്‍ തൊഴിലാളിസമരം അടക്കമുള്ളവ നടന്നിരുന്നു. മൂന്നുമാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് പൈലറ്റുമാരും എന്‍ജിനീയര്‍മാരും പണിമുടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."