പരലോക വിജയത്തിനായി സഹജീവികളുടെ പ്രയാസങ്ങള്‍ കൂടി ദുരീകരിക്കാന്‍കഴിയണം: മന്ത്രി കെ.ടി ജലീല്‍ തആവുനുല്‍ ഖദം സമസൃഷ്ടി സ്‌നേഹത്തിന് ഉദാത്തമാതൃക
പെരുമ്പാവൂര്‍: സമസൃഷ്ടി സ്‌നേഹത്തിന് ഉദാത്തമാതൃകയായി തആവുനുല്‍ ഖദം വെല്‍ഫെയര്‍ അസോസിയേഷന്‍ കേരളത്തില്‍ സമാതനകളില്ലാത്ത ഇടം തേടുകയാണെന്ന് തദ്ദേശസ്വയഭരണ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം പരലോകവിജയം കരസ്ഥമാക്കാന്‍ കഴിയില്ലെന്നും തന്റെ സഹജീവിയുടെ പ്രയാസങ്ങള്‍ ദുരീകരിക്കാന്‍ കൂടി സന്‍മനസ് കാണിച്ചാലെ ഇത് വിജയപ്രാപ്തിയിലെത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തആവുനുല്‍ ഖദം വെല്‍ഫെയര്‍ അസോസിയേഷന്റെ 12-ാം വാര്‍ഷിക സമ്മേളനം തണ്ടേക്കാട് തഖ്‌വാ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് സി.എ അബൂബക്കര്‍ ഖാസിമി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ നിര്‍മിക്കുന്ന തഖ്‌വാ കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മ്മം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിര്‍ അബ്ദുള്‍ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും കുഴിവേലിപ്പടി എ.പി അഹമദ് മുസ്‌ലിയാര്‍ ആത്മീയ പ്രഭാഷണവും നടത്തി. സയ്യിദ് ഫള്‌ലുദ്ദീന്‍ സഅദി ദുആ മജിലിസിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ്, വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ മുക്താര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.യു ഇബ്രാഹിം, കെ.ഐ അബൂബക്കര്‍, മജീദ് തെക്കേമാലി, മുഹമ്മദ് വെട്ടത്ത്, എം.ഐ ബീരാസ്, വി.എച്ച്. മുഹമ്മദ്, ടി.എ. അബ്ദുല്‍ റഷീദ് ബാഖവി, പി.പി അലി ബാഖവി, കെ.എ ഷംസുദ്ദീന്‍ ഹസനി, അബ്ദുല്‍ അസീസ് സഖാഫി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ചേലക്കുളം അബ്ദുല്‍ ഹമീദ് ബാഖവി സ്വാഗതവും കെ.എം നൗഷാദ് ഫൈസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് അബ്ദുല്‍ ബാരി ഫൈസിയുടെ മതപ്രഭാഷണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."