സര്‍ക്കാര്‍ ഓഫിസുകളില്‍ വൃത്തിയുള്ള ശുചിമുറികള്‍ 16 ശതമാനം മാത്രം
ആലപ്പുഴ: സര്‍ക്കാര്‍ ഓഫിസുകളില്‍ വൃത്തിയുള്ള 16 ശതമാനം മാത്രം ശുചിമുറികളെന്ന് സര്‍വേ. സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിതചട്ടത്തിന്റെ പരിധിയിലാക്കുന്നതിന്റെ മുന്നോടിയായി എടുത്ത കണക്കെടുപ്പിലാണിതു വ്യക്തമായത്. എന്നാല്‍ 80 ശതമാനം ഓഫിസുകളിലും പ്ലാസ്റ്റിക് ഉപയോഗം കുറച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ശുചിമുറികള്‍ വൃത്തിയാക്കാന്‍ വകുപ്പുമേധാവികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ച അവലോകനം നടത്തിയ എ.ഡി.എം ഐ. അബ്ദുല്‍ സലാം നിര്‍ദേശിച്ചു. ശുചിമുറികള്‍ വൃത്തിയാക്കാത്ത സ്വീപ്പര്‍മാരുടെ ശമ്പളത്തില്‍ കുറവു വരുത്തണമെന്നും ഇവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കലക്ടറേറ്റ് അങ്കണം ശുചിയാക്കി കൃഷിക്കുപയോഗിക്കുന്നതിന്റെ ഭാഗമായി അങ്കണത്തിലെ ശുചിമുറിക്കുഴലുകളും മറ്റും അടിയന്തരമായി അറ്റുകുറ്റപ്പണി തീര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ശുചിത്വമിഷന് 35 ഓഫിസുകളില്‍ പരിശോധന നടത്തിയതില്‍ സ്വന്തമായി പാത്രങ്ങള്‍ വാങ്ങിയത് 26 ശതമാനം ഓഫിസിലാണെന്നും കണ്ടെത്തി. മാലിന്യശേഖരത്തിന് ബിന്നുകള്‍ 56 ശതമാനം ഓഫിസില്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."