ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പിടിയില്‍
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട സിറ്റി ഷാഡോ ടീമിന്റെ പിടിയിലായി.
കാപ്പ കരുതല്‍ തടങ്കലിന് ഉത്തരവായതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്. വഞ്ചിയൂര്‍ വില്ലേജില്‍ കണ്ണമ്മൂല ടി.സി 13947 വയല്‍ നികത്തുയ വീട്ടില്‍ രാജന് മകന് പരട്ട അരുണി(27) നെയാണ് ഒളിത്താവളം വളഞ്ഞ് പൊലിസ് പിടികൂടിയത്. ആദ്യകാലത്ത് പുത്തന്‍പാലം രാജേഷിന്റെ സംഘാംഗമായിരുന്ന ഇയാള്‍ പിന്നീട് രാജേഷുമായി പിണങ്ങി സ്വന്തമായി ഗുണ്ടാസംഘം രൂപീകരിച്ച് ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. പുത്തന്‍പാലം രാജേഷിന്റെ സംഘവുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് പേട്ട പൊലിസിന്റെ ശ്രമ ഫലമായി ഇയാള്‍ക്കെതിരേ 2015 ഓഗസ്റ്റില്‍ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കലിന് ഉത്തരവുണ്ടായത്.
എന്നാല്‍ തന്നെ പൊലിസ് അന്വേഷിക്കുന്നത് മനസിലാക്കിയ അരുണ്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒളിസങ്കേതങ്ങളില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഇയാളെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷനറുടെ മുന്നില്‍ കീഴടങ്ങാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ അതിനുള്ള സമയപരിധിയായ 30 ദിവസം കഴിഞ്ഞിട്ടും കീഴടങ്ങാത്തതിനെ തുടര്‍ന്ന് പേട്ട പൊലിസ് സ്റ്റേഷനില്‍ ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് അരുണ്‍.
ഡി.സി.പി ശിവവിക്രം കജട, കണ്ട്രോള് റൂം എ.സി.പി പ്രമോദ് കുമാര്‍, പേട്ട സി.ഐ സുരേഷ് വി. നായര്‍, പേട്ട എസ്.ഐ ചന്ദ്രബോസ്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ പൊലിസുകാരായ യശോധരന്, അരുണ്‍, സാബു, സജിശ്രീകാന്ത്, ഹരിലാല്‍, വിനോദ്, പ്രതീപ്, രഞ്ജിത്ത്, വിനോദ്, അതുന്, ഷിബു എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."