പരസ്യ നികുതി പിരിവ് നേരിട്ട് നടത്തും
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ നിന്നും 2017-18 കാലയളവില്‍ പരസ്യ നികുതി പിരിവ് നേരിട്ട് നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്. നികുതി പിരിവിനായി മുന്‍കാലങ്ങളിലെ പോലെ നികുതിക്കായി ഏതെങ്കിലും വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ സമീപിച്ചാല്‍ നല്‍കേണ്ടതില്ലെന്ന് അറിയിക്കുന്നു. നഗരപരിധിക്കുള്ളില്‍ നിലവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ പരസ്യങ്ങള്‍ക്കും നഗരസഭയുടെ അനുമതി 30 ദിവസത്തിനകം എടുക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ നഗരസഭയില്‍ നിന്നും അനുമതി തേടി പരസ്യ നികുതി കൊടുക്കാത്ത പരസ്യങ്ങള്‍ നഗരസഭയില്‍ നിന്നും ഇനിയൊരു അറിയിപ്പും കൂടാതെ തന്നെ നീക്കം ചെയ്യുന്നതാണ്. തുടര്‍ന്ന് നഗരസഭയില്‍പ്പെട്ട തെരുവുകളിലും പൊതുസ്ഥലങ്ങളിലും കമാനങ്ങളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് മൂന്നാം ചട്ടപ്രകാരം പ്ലാന്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച് അനുവാദം വാങ്ങേണ്ടതാണ്. അനധികൃത പരസ്യങ്ങള്‍ അറിയിപ്പ് കൂടാതെ നീക്കം ചെയ്യുന്നതായിരിക്കും. നിശ്ചിത നിരക്കില്‍ പരസ്യനികുതി അടച്ചിട്ടില്ലാത്തതായ പരസ്യങ്ങളും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണെന്ന് സെകട്ടറി അറിയിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."