മെഡിക്കല്‍ കോളജ് അധികൃതരെ അടിയന്തരമായി മാറ്റണം: വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ
കളമശേരി: നിരുത്തരവാദമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പളിനെയും, മെഡിക്കല്‍ സൂപ്രണ്ടിനെയും, ആര്. എം. ഒയെയും ഇവിടെ നിന്ന് അടിയന്തിരമായി മാറ്റണമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ആവശ്യപ്പെട്ടു.ഷംന തസ്നിം, ജെറിന്, ജോണ്‍ പോസി എന്നിവരുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.സി.പി.എമ്മിന് ഓശാന പാടിയാല്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കരുതുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമാണ് മെഡിക്കല്‍ കോളേജിലുള്ളതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ചില ഉദ്യോഗസ്ഥര്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ് എടുക്കുന്നത്. മൂന്ന് യുവാക്കളുടെ മരണത്തിലാണ് അവസാനം ഇത് ചെന്നെത്തിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ല എന്ന വിശ്വാസമാണ് ഇത്തരത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രിയും സര്‍ക്കാറും നിരുത്തരവാദപരമായാണ് പെരുമാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ്. കളമശേരി മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ മണ്ഡലം പ്രസിഡന്റ് ഷഹബാസ് കാട്ടിലാന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മിസ്ബാഹ് കിഴിരിയൂര് ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി.ഇ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ എ മുഹമ്മദ് ആസിഫ്, എം എസ് ഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്, അബ്ദുള്ള കാരുവള്ളി, എം എ ആഖിബ്, കെ എസ് ആസിഫ്, അബ്ദുല്‍ അസീസ്, അഷറഫ് മൂപ്പന് എന്നിവര്‍ പ്രസംഗിച്ചു.സുബൈര്‍ കാരുവള്ളി,കെ.എ.ഷുഹൈബ് ,കെ എ വഹാബ്,അബ്ദുള്‍ ഖാദര്‍ തീനാടന് ,വി എസ് അബൂബക്കര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."