HOME
DETAILS
MAL
ഡയാലിസിസ് സെന്ററിന് സഹായവുമായി വീണ്ടും നവദമ്പതികള്‍
backup
July 18 2018 | 06:07 AM
പൊന്നാനി: വിവാഹ വേദിയില്‍ വച്ച് ഡയാലിസിസ് സെന്ററിനായി നവദമ്പതികള്‍ സ്വര്‍ണനാണയം കൈമാറി. ചമ്രവട്ടം ജങ്ഷന് സ്വദേശി കാഞ്ഞങ്ങാട്ടയില് കുഞ്ഞിമുഹമ്മദിന്റെ മകള്‍ റന്ഷീലയുടേയും മാങ്ങാട്ടൂര്‍ തെക്കും കാട്ടില്‍ സുലൈമാന്റെ മകന് ഷെബീറിന്റേയും വിവാഹ സല്‍ക്കാരമാണ് മനുഷ്യസ്നേഹത്തിന്റെ പുതിയ സന്ദേശം പകര്‍ന്നത്.
നഗരസഭ വൃക്കരോഗികള്‍ക്കായി നടത്തുന്ന സൗജന്യ ഡയാലിസ് സെന്ററിനാണ് ഇവര്‍ വിവാഹസമ്മാനം കൈമാറിയത്. പൊന്നാനി അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി സ്വര്‍ണ നാണയം ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി ശ്യാമള, മണി എണ്ണാഴിയില്‍ എന്നിവര്‍ സംബന്ധിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പൊന്നാനി കോട്ടത്തറ സ്വദേശി ശ്രീജിത്-അനുഷ ദമ്പതികള്‍ വിവാഹ മോതിരം നല്കി മാതൃകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."