നീലഗിരിയില്‍ കാട്ടാന ഭീതിക്ക് മറുമരുന്ന് പ്രതിരോധിക്കാന്‍ താപ്പാനകളെ നിയോഗിച്ച് വനം വകുപ്പ്
ഗൂഡല്ലൂര്‍: കാട്ടാനകളെ പ്രതിരോധിക്കാനായി വന അതിര്‍ത്തികളില്‍ താപ്പാനകളെ നിയോഗിച്ച് വനം വകുപ്പ്. ഇവയുടെ സാന്നിധ്യമറിയിക്കാനായി വിളക്കുമാടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തെപ്പക്കാടാണ് താപ്പാനകളെയാണ് കാട്ടാനകളെ പ്രതിരോധിക്കാനായി തുറപ്പള്ളി ചെക്ക് പോസ്റ്റിന് സമീപം നിയോഗിച്ചിട്ടുള്ളത്. മുതുമല കടുവാ സങ്കേതത്തില്‍ നിന്നും തെപ്പക്കാട് ഭാഗത്തേക്കിറങ്ങുന്ന ആനകളെ കാട്ടിലേക്ക് തന്നെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. പ്രദേശത്ത് ചക്ക പാകമായതോടെയാണ് ആനകള്‍ കൂട്ടമായും ഒറ്റയായും നാട്ടിലേക്കിറങ്ങാന്‍ തുടങ്ങിയത്്.
നേരം ഇരുട്ടുന്നതോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ ഭൂരിഭാഗവും നശിപ്പിച്ചാണ് തിരികെ കാട്ടിലേക്ക് പോകാറുള്ളത്.
തുടര്‍ന്ന് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കാട്ടാനകളെ തുരത്താനായി താപ്പാനകളെ നിയോഗിച്ചത്. പന്തല്ലൂരിലെ തേയില കമ്പനിയായ പാരി അഗ്രോ കമ്പനിയാണ് തൊഴിലാളികള്‍ക്കും കമ്പനിക്കും ഭീഷണിയുയര്‍ത്തുന്ന ആനകളുടെ സാന്നിധ്യം പ്രദേശത്തുകാരില്‍ എത്തിക്കാനായി വിളക്കുമാടം സ്ഥാപിച്ചത്.
ഇതിന്റെ പ്രവര്‍ത്തനത്തിനായി പ്രത്യേക കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ആനകളുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ ഫോണ്‍ മുഖേനെ കണ്ട്രോള് റൂമിലെ നമ്പറിലേക്ക് മിസ്ഡ് കോളെത്തും. ഇതോടെ തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്കുമാടങ്ങളില്‍ ചുവന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിക്കും. ഇത് വഴി ജനങ്ങള്‍ക്ക് ആനയുടെ സാന്നിധ്യം മനസിലാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."