HOME
DETAILS

ഇക്കോ ടൂറിസം ലക്ഷ്യമിട്ട് നമ്പികുളം

  
backup
July 18 2018 | 07:07 AM

%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 


കോഴിക്കോട്: മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ജില്ലയിലെ ബാലുശ്ശേരി നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂര്‍ ധര്‍മ്മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെയുള്ള ഭാഗങ്ങള്‍ മലമുകളില്‍ നിന്ന് വ്യക്തമായി കാണാനാവുമെന്നതാണ് പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണം. നമ്പിക്കുളത്തെ മലമുകളില്‍ ദൈനംദിനം നിരവധി സഞ്ചാരികളാണ് എത്തിചേരുന്നത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ട്രക്കിങിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രം സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് 1.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് കോഴിക്കോട് ഡി.ടി.പി.സി മുഖേന ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ഇരിപ്പിടങ്ങള്‍, കൈവരികള്‍, വിശ്രമസ്ഥലം, നടപ്പാത, വാച്ച്ടവര്‍, പാര്‍ക്കിങ് ഏരിയ, ടിക്കറ്റ് കൗണ്ടര്‍, ഫുഡ് കിയോസ്‌ക് എന്നിവയാണ് സ്ഥാപിക്കുക.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യന്നാകും. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയരക്ടര്‍ പി. ബാലകിരണ്‍ മുഖ്യാതിഥികളാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago