കൊയിലാണ്ടിയില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
കൊയിലാണ്ടി: നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉപയോഗശൂന്യവും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ഇറച്ചി, മീന്‍, ചോറ്, പൊറാട്ട, കുബ്ബൂസ്, ചിക്കന്‍, ബീഫ് എന്നിവയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നു പിടിച്ചെടുത്തത്.
സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയശേഷം ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്ന ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്താതിരിക്കുക, വൃത്തിഹീനങ്ങളായ പാത്രങ്ങളില്‍ പാകം ചെയ്യുക, വ്യക്തിശുചിത്വം പാലിക്കാതിരിക്കുക, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ചില സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ. പ്രമോദ്, ജെ.എച്ച്.ഐമാരായ എം.കെ സുബൈര്‍, ടി.കെ അശോകന്, കെ.എം പ്രസാദ് റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."