എറിഞ്ഞൊതുക്കി
ഹൈദരാബാദ്: ക്യാപ്റ്റന്‍ ധോണിയുടെ അഭാവത്തില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഹൈദരാബാദ് ബൗളിങ്നിര വരിഞ്ഞു മുറുക്കിയപ്പോള്‍ ചെന്നൈ സ്കോര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 132ല്‍ അവസാനിച്ചു. ധോണിയുടെ അഭാവത്തില്‍ റെയ്നയാണ് ചെന്നൈയെ നയിച്ചത്. ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണിങ് കൂട്ടുകെട്ടില്‍ ഷെയിന്‍ വാട്സണും ഫാഫ് ഡു പ്ലെസിയും നല്കിയ മികച്ച തുടക്കത്തിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍ന്നടിഞ്ഞു. മൂന്ന് പന്ത് വ്യത്യാസത്തില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായതോടെ മത്സരത്തില്‍ സണ്‍റൈസേഴ്സ് പിടി മുറുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 79 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 10ാം ഓവറിന്റെ അഞ്ചാം പന്തില്‍ വാട്സണെ പുറത്താക്കി ഷഹബാസ് നദീം ആണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 29 പന്തില്‍ നിന്ന് 31 റണ്‍സാണ് വാട്സന്റെ സംഭാവന. മൂന്ന് പന്തുകള്‍ക്ക് ശേഷം അടുത്ത ഓവറില്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി വിജയ് ശങ്കര്‍ മത്സരം ചെന്നൈയില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു. 31 പന്തില്‍ മൂന്ന് വീതം സിക്സും ഫോറുമടക്കം 45 റണ്‍സ് നേടിയാണ് ഡുപ്ലെസി പുറത്തായത്.
പിന്നീടുള്ള ഓവറുകളില്‍ സുരേഷ് റെയ്നയെയും(13) കേദാര്‍ യാദവിനെയും(1) റാഷിദ് ഖാന് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുവരും തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല. ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ സാം ബില്ലിങ്സ് പൂജ്യത്തിനു പുറത്തായതോടെ ചെന്നൈ 14.4 ഓവറില്‍ 1015 എന്ന നിലയിലായി.
ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ റായിഡു-ജഡേജ കൂട്ടുകെട്ടാണ് ടീമിനെ 132 റണ്‍സിലേക്ക് എത്തിച്ചത്. റായുഡു 21 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 10 റണ്‍സ് നേടി. സണ്‍റൈസേഴ്സിനു വേണ്ടി നാലോവറില്‍ വെറും 17 റണ്‍സ് വിട്ട് നല്കിയ റാഷിദ് ഖാന് ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."