HOME
DETAILS

ആലത്തൂരിനു പുറത്ത് എന്‍.ഡി.എയെ കൈയൊഴിഞ്ഞ് കെ.പി.എം.എസ്

  
backup
April 17 2019 | 22:04 PM

%e0%b4%86%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d

 


കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനും എന്‍.ഡി.എയ്ക്കും നിരുപാധിക പിന്തുണ നല്‍കുന്ന നിലപാട് തിരുത്തി കെ.പി.എം.എസ് (ടി.വി ബാബു വിഭാഗം). ആലത്തൂരില്‍ മാത്രം എന്‍.ഡി.എയെ പിന്തുണച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.


ആലത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും കെ.പി.എം.എസ് ഉപദേശകസമിതി ചെയര്‍മാനുമായ ടി.വി ബാബുവിനെയും മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും കെ.പി.എം.എസ് അംഗവുമായ സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെയും പിന്തുണയ്ക്കും. മാവേലിക്കരയില്‍ ബി.ഡി.ജെ.എസ് നേതാവായ തഴവ സഹദേവനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മറ്റു മണ്ഡലങ്ങളില്‍ അതത് ജില്ലാ ഘടകത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് സ്വതന്ത്ര തീരുമാനം കൈക്കൊള്ളും.


കഴിഞ്ഞ ദിവസം തൃപ്പൂണിത്തറയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. ബി.ഡി.ജെ.എസിന്റെ ഭാഗം പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.പി.എം.എസ് വിഭാഗവും കൈവിടുന്നത് എന്‍.ഡി.എയ്ക്കു കനത്ത തിരിച്ചടിയാണ്. ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിനു നേതൃത്വം നല്‍കിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് കെ.പി.എം.എസിന്റെയും രാഷ്ട്രീയ പ്രമേയം.


സംഘടന വീണ്ടും ഒരു പിളര്‍പ്പിലേക്ക് പോകാതിരിക്കുവാന്‍ സമദൂര സിദ്ധാന്തത്തിലേക്കു മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. എന്‍.ഡി.എയുടെ ഭാഗമാണ് കെ.പി.എം.എസ് എന്ന നിലയില്‍ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് സംഘടന ഒരു മുന്നണിയെയും ഒരു രാഷ്ട്രീയകക്ഷിയെയും നിരുപാധികം പിന്തുണയ്‌ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി തുറവൂര്‍ സുരേഷ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുക. രാഷ്ട്രീയ കക്ഷികളുടെ നിലപാടിനൊപ്പം സ്ഥാനാര്‍ഥികളുടെ നിലപാടു കൂടി പരിഗണിച്ചായിരിക്കും കെ.പി.എം.എസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.


കെ.പി.എം.എസ് ബാബു വിഭാഗം രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഹിന്ദു ഐക്യവേദിയുമായി സഹകരിക്കുന്നത്. പിന്നീട് ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പിയുമായി സഹകരിക്കുകയും ബി.ഡി.ജെ.എസ് രൂപീകരണത്തില്‍ പങ്കാളിയാകുകയും ചെയ്തു. എന്നാല്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംഘടനയെ പ്രതിസന്ധിയിലാക്കി.


ഇതിനെ തുടര്‍ന്നാണ് എന്‍.ഡി.എയ്‌ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം തിരുത്തണമെന്ന ആവശ്യം സംഘടയ്ക്കുള്ളില്‍ ശക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago