വോട്ട് വിമാനം പറന്നിറങ്ങും; എത്തുന്നത് 87,648 പ്രവാസികള്‍
തിരുവനന്തപുരം: നിര്‍ണായക തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ പറന്നിറങ്ങും. പ്രവാസികളെ എത്തിക്കാന്‍ ഇരു മുന്നണികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നു മുതല്‍ പ്രവാസികള്‍ എത്തിത്തുടങ്ങും.
യു.ഡി.എഫും എല്‍.ഡി.എഫും വിദേശത്തുള്ള തങ്ങളുടെ സംഘടനയില്‍പെട്ട പ്രവാസി സംഘടനകളുമായി ചേര്‍ന്നാണ് പ്രവാസികളെ എത്തിക്കുന്നത്. ഓരോ വോട്ടും വിലപ്പെട്ടതായാണ് ഇരു മുന്നണികളും കരുതുന്നത്. അതിനാല്‍തന്നെ തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന ഓരോ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നേരത്തെതന്നെ പ്രചാരണം ആരംഭിച്ചിരുന്നു.
ചില പ്രമുഖ സ്ഥാനാര്‍ഥികള്‍ വിദേശത്തു പോയി വോട്ട് ക്യാന്‍വാസിങ്ങും നടത്തിയിരുന്നു. സംസ്ഥാനത്ത് ആകെ 87,648 പ്രവാസികള്‍ക്കാണ് വോട്ടുള്ളത്. ഇതില്‍ 82,339 പുരുഷന്മാരും 5,296 സ്ത്രീകളുമാണ്.
കൂടാതെ 13 ട്രാന്‍സ്ജന്‍ഡര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടുള്ളത് കോഴിക്കോട് ജില്ലയിലാണ്. 32,944 പേര്‍. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയുണ്ട്, 17,143 പേരാണ് ഇവിടെ പ്രവാസി വോട്ടര്‍മാര്‍.
ജില്ല - പുരുഷന്മാര്‍ - സ്ത്രീകള്‍ - ട്രാന്‍സ്ജന്റര്‍മാര്‍ - ആകെ
കാസര്‍കോട് 3,161 115 0 3,276
കണ്ണൂര്‍ 12,928 511 1 13,440
വയനാട് 743 58 0 801
കോഴിക്കോട് 31,496 1,443 5 32,944
മലപ്പുറം 16,590 551 2 17,143
പാലക്കാട് 4,449 246 2 4,697
തൃശൂര്‍ 3,235 414 1 3,650
എറണാകുളം 1,842 459 0 2,301
ഇടുക്കി 239 53 0 292
കോട്ടയം 1,087 294 0 1,381
ആലപ്പുഴ 1,501 271 0 1,772
പത്തനംതിട്ട 1,692 390 0 2,082
കൊല്ലം 1,630 224 2 1,856
തിരുവനന്തപുരം 1,746 267 0 2,013
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."