അമ്പലപ്പള്ളി മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമ്പലപ്പള്ളി മാമുക്കോയയുടെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ്ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു.
പൊതുരംഗത്തും പത്രപ്രവര്‍ത്തന രംഗത്തും സംശുദ്ധതയും എളിമയും കാത്തുസൂക്ഷിച്ച മാതൃകാപുരുഷനായിരുന്നു അമ്പലപ്പള്ളിയെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എന്‍ രാജേഷ്, പി ദാമോദരന്‍, കെ മൊയ്തീന്‍കോയ, നവാസ് പൂനൂര്, കെ.പി കുഞ്ഞിമൂസ, കെ.സി അബു, സി.എം.കെ പണിക്കര്‍, ഉമ്മര്‍ പാണ്ടികശാല, കെ അബൂബക്കര്‍, കെ.പി വിജയകുമാര്‍, അഡ്വ. എം രാജന്, കെ നീനി, കെ.എഫ് ജോര്‍ജ്, ഹരിദാസന് പാലയില്‍, എം.പി രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."