HOME
DETAILS
MAL
കുട്ടനാടും ചെങ്ങന്നൂരിലും വെള്ളപ്പൊക്കം രൂക്ഷം
backup
August 09 2020 | 05:08 AM
സ്വന്തം ലേഖകന്‍
ആലപ്പുഴ: തോരാത്ത മഴയിലും കിഴക്കന്‍ മലവെള്ളപാച്ചിലിലും കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. വെള്ളപൊക്കത്തില്‍ ഒരാള്‍ മരിക്കുകയും വൃദ്ധയെ കാണാതാവുകയും ചെയ്തു.
മാവേലിക്കരയില്‍ വെള്ളം കയറിയ റോഡില്‍ നിന്നു കാല്‍ തെറ്റി പുഞ്ചയില്‍ വീണാണ് വിമുക്തഭടന്‍ മരിച്ചത്. ചെട്ടികുളങ്ങര കരിപ്പുഴആനന്ദഭവനം സി.ആനന്ദന്‍ (60)ആണ് മരിച്ചത്. വെള്ളം കയറിക്കിടക്കുന്ന കരിപ്പുഴ- കുറ്റിക്കാലേത്ത്കടവ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ഭാര്യ:സരസ്വതി.മക്കള്‍: ആശ,അനില്‍കുമാര്‍,അജന്ത, അനീഷ്. മരുമക്കള്‍:രാജേന്ദ്രന്‍,ആനന്ദവല്ലി, രമേശ്,രശ്മികല.
കുട്ടനാട് എസി കനാലില്‍ ടൈറ്റാനിക്കിന് സമീപം വെള്ളത്തില്‍ വീണ സരസമ്മയെയാണ് (70) കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് വെള്ളമെടുക്കാനിറങ്ങിയതായിരുന്നു. ഫയര്‍ ഫോഴ്‌സും പൊലിസും ചേര്‍ന്ന് ശനിയാഴ്ച്ച വൈകിവരെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല.
വെള്ളപൊക്കം രൂക്ഷമായ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര , തലവടി എന്നിവിടങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ വെള്ളത്തിലായി. ജില്ലയിലെ വിവിധ താലൂക്കുകളിലായി 24 ക്യാംപുകള്‍ ഇന്നലെ ആറ് മണി വരെ തുറന്നു . 222 കുടുംബങ്ങളിലെ 787 ആളുകളാണ് നിലവിലുള്ളത്.ഇതില്‍ 335 പേര്‍ സ്ത്രീകളും, 351 പുരുഷന്മാരും, 108 പേര്‍ കുട്ടികളും, 22 മുതിര്‍ന്നവരും രണ്ടു ഗര്‍ഭിണികളുമാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കെ.എസ്.ആര്‍.ടി. സി ആലപ്പുഴ ഡിപ്പോയില്‍ നിന്ന് എ സി റോഡ് വഴിയുള്ള സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി. കുട്ടനാട്ടിലെ കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലേക്ക് മാറ്റി.വെള്ളപൊക്കം രൂക്ഷമായാല്‍ കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."