
വേളത്ത് ലീഗ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം
കുറ്റ്യാടി: വേളം പൂമുഖത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പൊലിസുകാര്‍ക്ക് പരുക്ക്. ടി.ആര് രഞ്ജിത്ത് (30 ), പി. വിപിന്‍ (26), സ്പെഷല്‍ ബ്രാഞ്ച് ഓഫിസര്‍ കെ. സുരേഷ് (40) എന്നിവരെയാണ് സാരമായ പരുക്കുകളോടെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം വാഹന പ്രചാരണജാഥ തടയാന്‍ തടിച്ചുകൂടിയ ലീഗ് പ്രവര്‍ത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ജാഥ തടയാനെത്തിയ ചില ലീഗ് പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും വാനില്‍ കയറ്റുകയും ചെയ്തിരുന്നു. കാരണമില്ലാതെയാണ് ഇവരെ പിടികൂടിയതെന്നും അതിനാല്‍ വിട്ടയക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും പൊലിസ് വയങ്ങിയില്ല. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പൊലിസുകാര്‍ക്ക് പരുക്കേറ്റു. പൊലിസ് വാഹനം തകര്‍ക്കുകയും ചെയ്തു. കുറ്റ്യാടി സി.ഐയുടെ ജീപ്പ് ഒരു സംഘം ആളുകള്‍ വയലിലേക്ക് മറിച്ചിടുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
എം.എസ്.എഫ് പ്രവര്ത്തകന് നസ്റുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്തതിനെ തുടര്‍ന്ന് ഈ മേഖലയില്‍ ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം പലപ്പോഴായി നടക്കുന്നുണ്ട്. മേഖലയില്‍ എസ്.ഡി.പി.ഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ലീഗിന്റെ നിലപാട്. ഇതിനെ വെല്ലുവിളിച്ച് എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം നടത്തിയ വാഹന പ്രചാരണജാഥ സംഘര്‍ഷത്തിന് വഴിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്തനംതിട്ടയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി; തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറിയതായി സംശയം
Kerala
• 18 days ago
ടിക്കറ്റ് നിരക്ക് 8,899 രൂപ മുതൽ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ
uae
• 18 days ago
ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി ; നട്ടം തിരിഞ്ഞ് പരീക്ഷയ്ക്ക് എത്തിയ യുവതി
Kerala
• 18 days ago
ദുബൈ കിരീടവകാശിയുടെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം അവസാനിച്ചു
uae
• 18 days ago
എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവംത്തിൽ വിദ്യാർത്ഥനി പരീക്ഷയെഴുതേണ്ട; ശരാശരി മാർക്ക് നൽകാൻ ലോകായുക്തയുടെ നിർദ്ദേശം
Kerala
• 18 days ago
രാജി വക്കണം; കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
Kerala
• 18 days ago
ഉപ്പുതറ കൂട്ട ആത്മഹത്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; നാല് പേരുടേതും തൂങ്ങിമരണം, രേഷ്മ 2 മാസം ഗർഭിണി
Kerala
• 18 days ago
തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്, എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പ്രഖ്യാപനവുമായി അമിത് ഷാ
latest
• 18 days ago
നിലമ്പൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
Kerala
• 18 days ago
'ഇഡിക്ക് മൗലികാവകാശങ്ങള്‍ ഉള്ളതുപോലെ ജനങ്ങള്‍ക്കും മൗലികാവകാശങ്ങളുണ്ട്'; ഇഡിയോട് സുപ്രീം കോടതി
National
• 18 days ago
തിരിച്ചടിച്ച് ചൈന; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% അധിക തീരുവ ചുമത്തും
International
• 18 days ago.png?w=200&q=75)
ഭർതൃ സഹോദരിയുടെ പല്ല് കൊണ്ടുള്ള കടി ഗുരുതര ആക്രമണമല്ല; ഹൈക്കോടതി വ്യക്തമാക്കി
National
• 18 days ago
അവൻ സഞ്ജുവിന്റെ കൂടെയുള്ളപ്പോൾ രാജസ്ഥാനിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നു: ഷെയ്ൻ വാട്സൺ
Cricket
• 18 days ago
ഉയര്‍ന്ന നിരക്കും തിരക്കുമോര്ത്ത് ടെന്‍ഷനാവേണ്ട; ഫുജൈറ-കണ്ണൂര്‍, മുംബൈ ഇന്‍ഡിഗോ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും; ആദ്യ ആഴ്ചയില്‍ ടിക്കറ്റുകള്‍ വിലക്കുറവില്‍
uae
• 18 days ago
വയനാട് പുനരധിവാസത്തിനായി 17 കോടി അധികം കെട്ടിവെക്കണം; ഉത്തരവുമായി ഹൈക്കോടതി
Kerala
• 18 days ago
കോഴിക്കോട് മുക്കത്ത് പൊലിസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍
Kerala
• 18 days ago
70,000 ത്തിലേക്ക് അടുത്ത് ഞെട്ടിച്ച്, പിടിതരാതെ കുതിച്ച് സ്വര്‍ണം
Kerala
• 18 days ago
43ാം വയസിൽ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനാവാൻ ധോണി; അപൂർവ്വനേട്ടം കണ്മുന്നിൽ
Kerala
• 18 days ago
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 18 days ago
റൊണാൾഡോയല്ല! ചരിത്രത്തിലെ മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: മുൻ അർജന്റൈൻ താരം
Football
• 18 days ago
രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ
Cricket
• 18 days ago