വേനല്‍ തീരുന്നു; ഫണ്ടില്ലാത്തതിന്റെ പേരില്‍ നീര്‍ത്തട പദ്ധതികള്‍ പലതും മുടങ്ങി
ആനക്കര: നീര്‍ത്തട പദ്ധതികള്‍ പാഴാക്കികളയുന്നു നിലവിലുളള പദ്ധതികള്‍ അട്ടിമറിക്കുന്നു തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പരപ്പന്‍തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണമാണവും ഇത്തവണയും നടക്കില്ലന്ന് ഉറപ്പായി.തോടിന്റെ പല ഭാഗത്തും തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് മണ്ണ് നീക്കം ചെയ്തതൊഴിച്ചാല്‍ മറ്റു ജോലികളൊന്നും നടന്നിട്ടില്ല.
തോടിന്റെ പന്നിയൂര്‍ കുമ്പിടി മേഖലയിലുളള സ്ഥലം ഇപ്പോഴും പൊന്ത പിടിച്ച് കൈതകാട് പിടിച്ച് കിടക്കുകയാണ്.യഇവിടങ്ങളില്‍ തോടില്‍ മണ്ണ് നിറഞ്ഞും കിടക്കുന്നുണ്ട്. തോടിന്റെ പലഭാഗത്തും തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് പണിയെടുപ്പിച്ചെങ്കിലും തോടിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും പൊന്തയും ചളിയും നിറഞ്ഞ് കിടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട്മാത്രമാണ് ഇപ്പോള്‍ വിവിധ പദ്ധതികള്‍ക്കായിട്ടുളളത് ഇതിലേക്ക് കേന്ദ്രവിഹിതം ലഭ്യമല്ലാത്തതിനാല്‍ നിലവിലുളള മുഴുവന്‍ നീര്‍ത്തട പദ്ധതികളും മുടങ്ങിയ നിലയിലാണ്.
നേരത്തെ നീര്‍ത്തട പദ്ധതി പ്രാകരം നടന്ന പദ്ധതികളുടെ വിഹിതവും ഇതുവരെ കരാറുകാരന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഒരു പാട് വിവാദങ്ങള്‍ ഉണ്ടാക്കിയ പരപ്പന്‍ തോടിന്റെ നിര്‍മ്മാണവും മഴക്കു മുന്‍മ്പ് നടക്കുന്ന ലക്ഷണമില്ല.
കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഭരിക്കുന്ന അവസരത്തിലാണ് പരപ്പന്‍തോടിലെ അപകടത്തിലായ ചേക്കോട് ഭാഗത്ത് പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം 30 ലക്ഷം രൂപ അനുവദിച്ചത്.
എന്നാല്‍ വര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞിരുനില്ല.പിന്നീട് എല്‍.ഡി.എഫ് നേത്യത്വത്തില്‍ പുതിയ ഭരണ സമിതി വന്നപ്പോഴാണ് പദ്ധതി പൂര്‍ത്തിയാകുമെന്ന് കരുതിയത് ഇതും ഇപ്പോള്‍ നടക്കാത്ത മട്ടാണ്.നീര്‍ത്തട പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന വിഹിതം നിര്‍ത്തിയതും ഇത്തരം പദ്ധതികള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി.തൊഴിലുറപ്പ്, ഐ.ഡ്ബ്ലു.എം.പി,പി.എം.എ.വൈ, തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മുഴുവന്‍ ഫണ്ട് അനുവദിക്കാതെ പ്രായാസപെടുത്തി കൊണ്ടിരിക്കുകയാണ്.
ഇതിലെ തൊഴിലുറപ്പ് പദ്ധതി ഒഴിച്ച് മറ്റെല്ലാ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ നിര്‍ത്തിയ മട്ടിലാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തന്നെ നാല് മാസത്തിലേറെകാലത്തെ വേതനം ഇനിയും നല്‍കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."