ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു തൃശൂര്‍ കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കി
ആലത്തൂര്‍: ജന സര്‍ട്ടിഫിക്കറ്റിലെ പേരിനൊപ്പമുള്ള ഇനീഷ്യല്‍ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നല്‍കാന്‍ വിസമ്മതിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ജന മരണ രജിസ്ട്രാറുടെ നിലപാട് തിരുത്താന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. വടക്കഞ്ചേരി ആയക്കാട് കൊന്നഞ്ചേരി ചുങ്കതൊടിയില്‍ രാധാകൃഷ്ണന്റെ ഭാര്യ ലതയുടെ പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവ് പ്രകാരം സര്‍ട്ടിഫിക്കറ്റ് തിരുത്തി കിട്ടിയത്. 2011 ഏപ്രില്‍ 28 ന് തൃശൂര്‍ ജൂബിലിമിഷ്യന്‍ മെഡിക്കല്‍ കോളജില്‍ ലത പ്രസവിച്ചിരുന്നു. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ചതില്‍ കുട്ടിയുടെ പേരിനൊപ്പം ചേര്‍ത്തിയിരുന്ന ഇനീഷ്യല്‍ 'സി ' എന്നായിരുന്നു. 'ആര്‍' എന്നാണ് ചേര്‍ത്തേണ്ടത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം തെറ്റ് തിരുത്തി കിട്ടണമെന്ന് കാണിച്ച ലത കോര്‍പ്പറേഷന്‍ ജനന മരണ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും തെറ്റ് തിരുത്താതെതിരുത്തിയെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് അതേപടി തിരിച്ചു നല്‍കി. തെറ്റ് തിരുത്തിയിട്ടില്ലെന്ന് കാണിച്ച് വീണ്ടുംഅപേക്ഷ നല്‍കിയപ്പോള്‍ ഒരിക്കല്‍തിരുത്തിയത് വീണ്ടും തിരുത്താവുന്നതല്ല എന്ന മറുപടിയാണ് കോര്‍പ്പറേഷന്‍ നല്‍കിയത്. തെറ്റായ ഇനീഷ്യല്‍ പ്രകാരം കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ ആലത്തൂരിലെ ഫോറംഫോര്‍ കണ്‍സ്യൂമര്‍ എന്ന സംഘടനയെസമീപിച്ചു.
ഉപഭോക്തൃ സംഘടന നിര്‍ദേശിച്ചിട്ടും കോര്‍പ്പറേഷന്‍ രജിസ്ട്രാര്‍ തിരുത്താന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് പരാതി ഫോറത്തിന്റെ സഹായത്തോടെ തദ്ദേശസ്വ ഭരണ സ്ഥാപന ഓംബുഡ്‌സ്മാനിലെത്തിയത്. ഇപ്പോള്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞദിവസം സര്‍ട്ടിഫിക്കറ്റില്‍ ഇനീഷ്യല്‍ 'ആര്‍ ' എന്ന് തിരുത്തി കൊണ്ടുള്ള രേഖ ഓണ്‍ലൈന്‍ വഴി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."