ശുചിത്വമിഷന്റെ ബീക്കന്‍ മുനിസിപ്പാലിറ്റി പദ്ധതിയില്‍ വടക്കാഞ്ചേരിയെ ഉള്‍പ്പെടുത്തും
വടക്കാഞ്ചേരി: മാലിന്യ സംസ്‌കരണത്തിന്റെ നല്ല മാതൃകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ശുചിത്വ മിഷന്‍ നടപ്പിലാക്കുന്ന ബീക്കന്‍ മുനിസിപ്പാലിറ്റി പദ്ധതിയില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയെ ഉള്‍പ്പെടുത്തുമെന്ന് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. വാസുകി ഐ.എ.എസ് അറിയിച്ചു.
സര്‍വ്വ ശുദ്ധി പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ കുമ്പളങ്ങാട് മാലിന്യയാര്‍ഡില്‍ സ്ഥാപിക്കുന മൂന്ന് മെറ്റീരിയല്‍ റിക്കവറി സെന്ററുകളുടെ ശിലാസ്ഥാപനവും,സര്‍വ്വ ശുദ്ധി ഹൃസ്വചിത്രങ്ങളുടെ പ്രകാശനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വാസുകി. 376 ബയോഗ്യാസ് പ്ലാന്റ് വിതരണം, 2000 ബയോ ബിന്‍ വിതരണം, സര്‍വ്വ ശുദ്ധി തുമ്പൂര്‍ മൊഴി മോഡല്‍ കംപോസ്റ്റ് നിര്‍മാണം, വിവിധ സ്ഥാപനങ്ങളുടെ ടോയ്‌ലറ്റ് നവീകരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു.
അത്താണി പി.എസ്.സി ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയ പ്രീത മോഹന്‍, ലൈല നസീര്‍, എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, കൗണ്‍സിലര്‍മാരായ വത്സല, എ.എസ് സുരേന്ദ്രന്‍, പി.കെ സദാശിവന്‍, പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, ഷജിനി രാജന്‍, എ.എച്ച് സലാം, പി.ആര്‍ അരവിന്ദാക്ഷന്‍, നൗഷബ ജബ്ബാര്‍, പി.എന്‍ ജയന്തന്‍, മധു അമ്പലപുരം, കെ.വി ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോളി, എം.ആര്‍ ഷാജന്‍ സംസാരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ സ്വാഗതവും, സെക്രട്ടറി രമ്യകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഐക്യകേരള സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഔദ്യോഗിക ലോഗോ രൂപകല്‍പന ചെയ്ത കലാകാരന്‍ മോഹന്‍ ദാസ് വടക്കാഞ്ചേരിയേയും, സാഹിത്യകാരന്‍ റഷീദ് പാറയ്ക്കലിനേയും ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."