HOME
DETAILS

എവറസ്റ്റ് കീഴടക്കാന്‍ അബ്ദുല്‍ നാസര്‍ ഇന്ന് യാത്ര തിരിക്കും

  
backup
April 18 2019 | 03:04 AM

%e0%b4%8e%e0%b4%b5%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac

കൊപ്പം: എവറസ്റ്റിനെ തന്റെ കാല്‍ക്കീഴിലാക്കാന്‍ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (42) ഇന്ന് കാഠ്മണ്ഠുവില്‍ നിന്ന് യാത്ര തിരിക്കും. എവറസ്റ്റ് കീഴടക്കാനുള്ള ഈ ദൗത്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, യു.എസ്.എ , ആസ്‌ത്രേലിയ, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി 26 പേര്‍ സഹയാത്രികരായുണ്ട്. ഓരോ ദിവസവും അഞ്ച് മുതല്‍ 7 മണിക്കൂര്‍ വരെയെടുത്ത് 60 ദിവസം കൊണ്ട് ലക്ഷ്യപൂര്‍ത്തീകരണത്തിലെത്താനാണ് ഇവരുടെ സാഹസിക സംഘം ഉദ്ദേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയേയും മറ്റു സാഹചര്യങ്ങളേയും മറികടന്ന് 29,029 അടി ഉയരത്തിലെത്തണമെങ്കില്‍ ശാരീരിക്ഷമതക്കൊപ്പം ആത്മവീര്യവും വേണം. സാഹസങ്ങളെ എന്നും നെഞ്ഞചോട് ചേര്‍ത്ത നാസറിന് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസമുണ്ട്. 2015ലും 2018ലും എവറസ്റ്റിനടുെത്തത്തിയ നാസര്‍ എവറസ്റ്റ് ബെയ്‌സ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയിരുന്നു. നാസറിന് സാഹസങ്ങള്‍ എന്നും കളിത്തോഴനായിരുന്നു. 2018 ല്‍ മലേഷ്യയില്‍ നടന്ന അയേണ്‍മാന്‍ പട്ടത്തിനുളള മത്സരത്തില്‍ വിജയിയായത് ഈ സാഹസങ്ങളോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. നീന്തലും ഓട്ടവും സൈക്കിള്‍ സവാരിയും എല്ലാം ചേര്‍ന്ന ശക്തര്‍ക്ക് മാത്രം വേണ്ടിയുള്ള അന്താരാഷ്ട്ര മത്സരമാണ് 'അയേണ്‍മാന്‍. 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തല്‍, 180 കി.മീ. സൈക്കിള്‍ ചവിട്ടല്‍, 42.2 കിലോമീറ്റന്‍ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂര്‍ത്തിക്കുന്നവര്‍ക്കാണ് അയേണ്‍മാന്‍ പട്ടം ലഭിക്കുക. ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ 14 മണിക്കൂറും 57 മിനിറ്റും മാത്രമായിരുന്നു നാസറിന് ആവശ്യമായി വന്ന സമയം. വളരെ ചെറുപ്പത്തിലെ തികഞ്ഞ പരിശ്രമശാലിയായിരുന്നു നാസര്‍. ജീവിതത്തിന് നിറമില്ലാത്ത ആദ്യകാലഘട്ടങ്ങളില്‍ അഗതി മന്ദിരത്തില്‍ പഠനം നടത്തി. പട്ടാമ്പി ഗവ.കോളജില്‍ നിന്ന് ബി.കോമില്‍ യൂണിവേഴ്‌സിറ്റിയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ കഠിന പരിശ്രമത്തിലൂടെ സി.എ പാസ്സാവുകയും കാമ്പസ് അഭിമുഖത്തിലൂടെ ഭോപ്പാലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി ലഭിക്കുകയും ചെയ്തു.ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തിലാണ് ജോലി ചെയ്യുന്നത്.2018ല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സ്‌പോര്‍ട്‌സ് എക്‌സലന്‍സി അവാര്‍ഡ് നാസറിനെ തേടിയെത്തിയിരുന്നു. 2017ലെ ഫ്രാന്‍സ് മാരത്തോണില്‍ കൊളംബോയിലും അയേണ്‍മാന്‍ മത്സരത്തിലും ജി.സി.സി രാഷ്ട്രങ്ങളിലെ പ്രധാന മാരത്തോണുകളിലും പങ്കെടുത്തു. ഈ രംഗത്ത് മികവ് തെളിയിച്ച ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച ഏക ചാര്‍ട്ടേഡ്അക്കൗണ്ടന്റ് കൂടിയാണ് അബ്ദുല്‍ നാസര്‍. തന്റെ ജീവിതാനുഭവങ്ങളും ജീവിത വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളുന്ന 'ദി റോഡ് ലെസ്സ് ട്രാവല്‍ഡ്' എന്ന പുസ്തകവും നാസര്‍ രചിച്ചു. അന്താരാഷ്ട്ര തലത്തില്‍ മോട്ടിവേഷനല്‍ സ്പീക്കര്‍ , ട്രൈനര്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നാസര്‍ സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും നഫീസയുടെയും മകനാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago