HOME
DETAILS

മന്ത്രിയുടെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്തി

  
backup
April 29 2017 | 21:04 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d



തൃശൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളോടും പി.എസ്.സി ഉദ്യോഗാര്‍ഥികളോടുമുള്ള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിഷേധാത്മക നിലപാടിനെതിരേ എച്ച്.എസ്.എസ് അധ്യാപക ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കലേക്ക് കുടുംബസമേതം പിച്ചച്ചട്ടിയുമായി മാര്‍ച്ച് നടത്തി.
 2014-15, 15-16 അധ്യയന വര്‍ഷം ആരംഭിച്ച ഗവ. ഹയര്‍ സെക്കന്‍ഡറികളില്‍ തസ്തിക നിര്‍ണയം നടത്തി നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുക, ജൂണ്‍ 30ന് അവസാനിക്കുന്ന എല്ലാ ഹയര്‍ സെക്കന്‍ഡറി അധ്യാപക റാങ്ക് ലിസ്റ്റുകളും ഉപാധികളില്ലാതെ ആറ് മാസത്തേക്ക് നീട്ടി നല്‍കുക, മേഖലയില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
2014ല്‍ അനുവദിച്ച എച്ച് എസ് സ്‌കൂളുകളില്‍ അധ്യാപക തസ്തിക നിര്‍ണയ ഉത്തരവ് അകാരണമായി വൈകിപ്പിക്കുന്നതിനാല്‍ പി.എസ്.സി വഴിയുള്ള സ്ഥിര നിയമനം നിലച്ച അവസ്ഥയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
 എല്ലാ വിഷയങ്ങളുടെയും റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. ഭൂരിഭാഗം ലിസ്റ്റുകളിലും 40 ശതമാനത്തില്‍ താഴെ മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ഉയര്‍ന്ന യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രായം അനുവദിക്കുന്നില്ല. സമരത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ മരണം വരെ നിരാഹാരം ആരംഭിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  6 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago