ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പൂവ് വയനാട്ടില്‍ വിരിഞ്ഞു
പേരിയ(വയനാട്): ലോകത്തില്‍ പൂക്കളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാമന് എന്നറിയപ്പെടുന്ന ടൈറ്റാന്‍ ആരം വയനാട്ടിലും വിരിഞ്ഞു.
പേരിയയിലെ ഗുരുകുലം ബോട്ടോണിക്കല്‍ ഗാര്‍ഡനിലാണ് ഭീമാകാരനായ ഈ പൂവ് വിരിഞ്ഞത്. അറൈസിയ കുടുംബത്തില്‍പ്പെട്ടതാണ് ഈ പുഷ്പം. അമോഫോഫല്ലസ് ടൈറ്റാനിയം എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം.
ആയിരം കിലോ തൂക്കമുള്ള കിഴങ്ങില്‍ നിന്നാണ് പൂവ് 2.5 മീറ്റര്‍ ഉയരത്തില്‍ വിരിയുന്നത്. മൂന്ന് മീറ്റര്‍ നീളവും, 2.6 മീറ്റര്‍ വ്യാസവുമുള്ള ടൈറ്റന് ആരം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 40 വര്‍ഷത്തെ ആയുസിനിടയില്‍ മൂന്നോ, നാലോ തവണ മാത്രമാണ് ഇവ വിരിയുന്നത്.
വിരിഞ്ഞു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനകം ഇവ വാടിപോവുകയും ചെയ്യും. സാധാരണയായി മഴക്കാടുകളില്‍ മാത്രമാണ് ഈ പൂക്കളെ കാണാറുള്ളത്. ഇന്ത്യയില്‍ ആദ്യമായാണ് ടൈറ്റന് ആരം വിരിയുന്നതെന്നും പറയപ്പെടുന്നു.
പുക്കള്‍ വിരിയുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ഈ പൂവിന് ശവംനാറി പൂവ് എന്ന ഇരട്ട പേര് കൂടിയുണ്ട്. ജര്‍മന്‍കാരനായ വുള്‍ഫ് ഗ്യാങ്ങ് തിയോര് കഫെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരിയയില്‍ 55 ഏക്കറോളം തരിശ് ഭൂമി വാങ്ങി ഉദ്യാനം നിര്‍മിക്കുകയായിരുന്നു. അപൂര്‍വ്വ ഇനം സസ്യങ്ങളും ഔഷധസസ്യങ്ങളും ഈ ഉദ്യാനത്തിലുണ്ട്.
വാടും മുമ്പെ ഈ അപൂര്‍വ പുഷ്പത്തെ കാണാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് പേരിയയിലെ ഗുരുകുലം ഉദ്യാനത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."